കെ.എം.എം.ഡബ്ല്യു.എ സനൂജ മണിയൂർ സ്മാരക ഖുര്ആൻ ഹിഫ്ള് മത്സര വിജയിക്ക് സർഫറാസ് മണിയൂർ സമ്മാനങ്ങൾ കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ (കെ.എം.എം.ഡബ്ല്യു.എ) സാനൂജ മണിയൂർ സ്മാരക ഖുര്ആൻ ഹിഫ്ള് മത്സരം സംഘടിപ്പിച്ചു. കുട്ടികൾക്കായി സംഘടിപ്പിച്ച മത്സരത്തിൽ ജൂനിയർ, സീനിയർ വിഭാഗങ്ങളിലായി മത്സരം നടന്നു.10 വയസ്സുവരെ പ്രായമുള്ള കുട്ടികൾ പങ്കെടുത്ത ജൂനിയർ വിഭാഗത്തിൽ ലുഖ്മാൻ ഖലീലു റഹ്മാൻ ഒന്നാം സ്ഥാനം നേടി. ഫാത്തിമ സഹ്റ രണ്ടാം സ്ഥാനവും ഹാസിം സാലിഹ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
18 വയസ്സുവരെയുള്ള കുട്ടികൾ പങ്കെടുത്ത സീനിയർ വിഭാഗത്തിൽ സോയ ഫാത്തിമ ഷയീസ് ഒന്നാം സ്ഥാനവും അയ്മാൻ ഖലീലു റഹ്മാൻ രണ്ടാം സ്ഥാനവും ബാസിം ഒമർ ബിൻ സാബിർ മൂന്നാം സ്ഥാനവും നേടി.
വിജയികൾക്ക് കബ്ദ് റിസോർട്ടിൽ നടന്ന വാർഷിക സംഗമത്തിൽ സർഫറാസ് മണിയൂർ ക്യാഷ് പ്രൈസും മെമെന്റോയും സമ്മാനിച്ചു. കുവൈത്ത് മാഹി മുസ്ലിം വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് റിഹാസ് മാഹി അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ.അമീർ അഹമ്മദ്, സെക്രട്ടറി റഫ്സീൻ റഫീഖ്, ട്രഷറർ റനീസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.