കു​വൈ​ത്ത് കെ.​എം.​സി.​സി  ബി​സി​ന​സ് മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് കെ.എം.സി.സി. സി.എച്ച് സ​െൻററി​െൻറ ധനശേഖരണാർഥം ബിസിനസ് മീറ്റ് സംഘടിപ്പിച്ചു.
 കുവൈത്ത് കോണ്ടിന​െൻറൽ ഹോട്ടലിൽ നടന്ന മീറ്റ് സി.എച്ച് സ​െൻറർ ചെയർമാൻ ഇ.ടി. മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനം ചെയ്തു. 
നാസർ അൽ മഷ്ഹൂർ തങ്ങൾ, കുവൈത്ത് കെ.എം.സി.സി പ്രസിഡൻറ് കെ.ടി.പി. അബ്ദുറഹ്മാൻ, മുൻ പ്രസിഡൻറ് ഷറഫുദ്ദീൻ  കണ്ണേത്ത്, ജനറൽ സെക്രട്ടറി ഗഫൂർ വയനാട്, മുൻ ജനറൽ സെക്രട്ടറി  ബഷീർ ബാത്ത, ട്രഷറർ എം.കെ. അബ്ദുൽ റസാബ് പേരാമ്പ്ര, ആർ.സി. സുരേഷ്, കുവൈത്തി വ്യവസായി അഹമ്മദ് അൽ ഒമാനി എന്നിവർ സംസാരിച്ചു. സി.എച്ച്. സ​െൻറർ വിങ് ചെയർമാൻ മുഹമ്മദ് അസ്‌ലം കുറ്റിക്കാട്ടൂർ അധ്യക്ഷത വഹിച്ചു. 
ഖാലിബ് അൽ മഷ്ഹൂർ തങ്ങൾ, ഫാറൂഖ് ഹമദാനി, ഇഖ്ബാൽ മാവിലാടം, ഹതീഖ് കൊല്ലം, സലാം ചെട്ടിപ്പടി, സുബൈർ കൊടുവള്ളി, എം.ആർ. നാസർ,  മറ്റു പ്രവർത്തക സമിതിയംഗങ്ങൾ, സി.എച്ച് സ​െൻറർ ഏരിയ തല ഭാരവാഹികൾ, കുവൈത്തി വ്യവസായി ബദർ അൽ ബദർ, ബിസിനസ് രംഗത്തെ പ്രമുഖരായ അബ്ദുൽ ഖാലിഖ്, അഫ്സൽ മലബാർ, എൻജി. ഉസ്മാൻ കോയ, ഹവാസ് (ക്യൂ7 ഗ്രൂപ്), ഡോ. നജീബ്, രാജഗോപാൽ, എ.കെ. സാദിഖലി, എം.സി. നിസാർ, പി.കെ. അഹ്മദ് രാജധാനി, റാഫി (കെ.എഫ് എച്ച്.), ബി.കെ. മജീദ്, ഹമീദ് അൽ ബേക്, മുഹമ്മദലി അൽ ബേക്ക്, സി.കെ. നജീബ് എന്നിവർ സംബന്ധിച്ചു. 
സി.എച്ച് സ​െൻററി​െൻറ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന വിഡിയോ പ്രദർശനവും നടന്നു. സി.എച്ച് സ​െൻറർ വിങ് ജനറൽ കൺവീനർ ഹംസ കരിങ്കപ്പാറ സ്വാഗതവും കൺവീനർ അഷ്റഫ് നന്ദിയും പറഞ്ഞു.
 

Tags:    
News Summary - kmcc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.