കെ.എം.സി.സി കണ്ണൂർ ജില്ല കമ്മിറ്റി പ്രചാരണയോഗം സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മശ്ഹൂർ
തങ്ങൾ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: കെ.എം.സി.സി സംസ്ഥാന കമ്മിറ്റിയുടെ തംകീൻ മഹാസമ്മേളന കണ്ണൂർ ജില്ല തല പ്രചാരണം ഫർവാനിയ ഫ്രണ്ട് ലൈൻ ഹാളിൽ ചേർന്നു. പ്രസിഡന്റ് നാസർ തളിപ്പറമ്പ് അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് പ്രസിഡന്റ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
സ്റ്റേറ്റ് ട്രഷറർ ഹാരിസ് വള്ളിയോത്ത് മുഖ്യപ്രഭാഷണം നടത്തി. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യാതിഥി ആയിരുന്നു.
സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ഉപദേശക സമിതി അംഗം കെ.കെ.പി. ഉമ്മർ കുട്ടി, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഇക്ബാൽ മാവിലാടം, കോഴിക്കോട് ജില്ല പ്രസിഡന്റ് അസീസ് തിക്കോടി, കാസർകോട് ജില്ല പ്രസിഡന്റ് റസാഖ് അയ്യൂർ, കണ്ണൂർ മണ്ഡലം പ്രസിഡന്റ് ഡോ. സയ്യിദ് ഗാലിബ് അൽ മശ്ഹൂർ എന്നിവർ ആശംസകൾ നേർന്നു. ജില്ല ജനറൽ സെക്രട്ടറി നവാസ് കുന്നുംകൈ സ്വാഗതവും സെക്രട്ടറി സുഹൈൽ അബൂബക്കർ നന്ദിയും പറഞ്ഞു.
ഷമീദ് മമ്മാകുന്ന്, കുഞ്ഞബ്ദുല്ല തയ്യിൽ, ജലീൽ മാട്ടൂൽ, ജാബിർ അരിയിൽ, സനീഷ്, റഷീദ് പെരുവണ, ശിഹാബ് ബർബീസ്, റഈസ് എടക്കാട്, ഉസ്മാൻ കണ്ണാടിപ്പറമ്പ്, ഹിഷ്മത്ത് അഴിക്കോട്, അസ് ലം കല്ല്യശോരി, ഹബിബ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.