കുവൈത്ത് സിറ്റി: കുവൈത്ത് കേരള മുസ്ലിം അസോസിയേഷൻ അംഗത്വ കാമ്പയിന് ജനുവരിയിൽ തുടക്കമാകും. 20,000 അംഗങ്ങളെ ചേർക്കാനാണ് ലക്ഷ്യമിടുന്നത്. ഫർവാനിയ ഐഡിയൽ ഹാളിൽ ചേർന്ന കേന്ദ്ര ജനറൽ കൗൺസിൽ യോഗത്തിൽ കാമ്പയിൻ ഫ്ലയർ കെ.കെ.എം.എ രക്ഷാധികാരി പി.കെ. അക്ബർ സിദ്ദിഖും ചെയർമാൻ എൻ.എ. മുനീറും ചേർന്ന് പ്രകാശനം ചെയ്തു.
കാമ്പയിൻ ലീഡറായി ഇബ്രാഹിം കുന്നിലിനെയും ഡെപ്യൂട്ടി ലീഡർമാരായി ഒ.എം. ഷാഫി, കെ.എച്ച്. മുഹമ്മദ് കുഞ്ഞി, സോണൽ പ്രസിഡൻറുമാരായ നിസാം നാലകത്ത്, കെ.സി. അബ്ദുൽ കരീം, അബ്ദുൽ കലാം മൗലവി എന്നിവരെയും തെരഞ്ഞെടുത്തു.
കേന്ദ്ര നേതാക്കളായ കെ.സി. റഫീഖ്, ഒ.പി. ശറഫുദ്ദീൻ, എച്ച്.എ. ഗഫൂർ, കെ.ഒ. മൊയ്തു, ബി.എം. ഇക്ബാൽ കർണാടക, എൻജിനീയർ നവാസ്, പി. റഫീഖ്, എ.വി. മുസ്തഫ, സംസം റഷീദ്, പി.എ.എം. ജാഫർ, സി. ഫിറോസ്, വി.കെ. ഗഫൂർ, കെ.എച്ച്. മുഹമ്മദ്, മുസ്തഫ മാസ്റ്റർ, ഷാഹിദ് ലബ്ബ എന്നിവർ പ്രവർത്തനം നിയന്ത്രിക്കും. കേന്ദ്ര വർക്കിങ് പ്രസിഡൻറ് കെ. ബഷീർ, ഓർഗനൈസിങ് സെക്രട്ടറി കെ.സി. ഗഫൂർ, ട്രഷറർ സി. ഫിറോസ് എന്നിവർ സംസാരിച്ചു. പ്രസിഡൻറ് എ.പി. അബ്ദുൽ സലാം അധ്യക്ഷത വഹിച്ചു. വിവിധ ബ്രാഞ്ചുകളെ പ്രതിനിധാനം ചെയ്ത് വി. അബ്ദുൽ കരീം (സിറ്റി), പി.കെ. ജാഫർ ഹവല്ലി (ഹവല്ലി), മുഹമ്മദ് കുട്ടി (ജഹ്റ), എൻ.കെ. റസാഖ് (സാൽമിയ), അസ്ഹർ (ഷെയ്ഖ്), കെ.ടി. മുഹമ്മദ് റഫീഖ് (ഫഹാഹീൽ), കെ.പി. നിയാദ് (ഫിൻതാസ്), ഇസ്മായിൽ കൂരാച്ചുണ്ട് (അബുഹലീഫ), എൻ. സാജിദ് (മംഗഫ്), അഷ്റഫ് അലി (മെഹബൂല), വി.കെ. നാസർ (അബ്ബാസിയ), ഇസ്ഹാഖ് കുഞ്ഞിമംഗലം (ഫർവാനിയ), മൊയ്ദീൻ കോയ (സബ്ഹാൻ), എ.കെ. സാബിർ (ഖൈത്താൻ), വി.പി. ബഷീർ (ജലീബ്) എന്നിവർ പങ്കെടുത്തു.
ജനറൽ സെക്രട്ടറി കെ.സി. റഫീഖ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.