കെ.ഐ.ജി സാൽമിയ യൂനിറ്റ് സംഘടിപ്പിച്ച ഫ്രണ്ട് സർക്കിൾ ഇഫ്താർ സംഗമത്തിൽ ജമാഅത്തെ ഇസ് ലാമി കേന്ദ്ര അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. സുഹൈൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ യൂനിറ്റ് ഫ്രണ്ട് സർക്കിൾ ഇഫ്താർ സംഗമം സാൽമിയ സെൻട്രൽ ഹാളിൽ നടന്നു. സംഗമത്തിൽ ജമാഅത്തെ ഇസ് ലാമി ഹിന്ദ് അസിസ്റ്റന്റ് സെക്രട്ടറി കെ.കെ. സുഹൈൽ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
ഗസ്സയിൽ അനേകം നിരപരാധികളെ ഇസ്രായേൽ കൊന്നൊടുക്കിയിട്ടും ലോകം അതിനെതിരെ ശബ്ദിക്കാൻ മടിക്കുന്നത് വിരോധാഭാസമാണെന്നും നന്മയുടെ പക്ഷത്തു നിൽക്കാനും പുതിയ മാറ്റങ്ങൾക്ക് വേണ്ടി നിലകൊള്ളാനും നമ്മൾ ശ്രമിക്കേണ്ടതുണ്ടെന്നും അദ്ദേഹം സദസ്സിനെ ഉണർത്തി. അമീർ കാരണത്ത് അധ്യക്ഷത വഹിച്ചു.
യാസീൻ നിസാർ ഖിറാഅത്ത് നടത്തി. കെ.ഐ.ജി സാൽമിയ ഏരിയ പ്രസിഡന്റ് റിഷ്ദിൻ അമീർ, ഏരിയ സെക്രട്ടറി നിസാർ കെ.റഷീദ് എന്നിവർ പങ്കെടുത്തു. അനസ് അൻവർ, നിയാസ് മുഹമ്മദ്, ഫാറൂഖ് ശർക്കി, ബാസിൽ റസാക്ക് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.