കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് അബ്ദുറഹീം ഹസനി ശൈഖ് ജീലാനി അനുസ്മരണ പ്രഭാഷണം നടത്തുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്‍ലാമിക് കൗണ്‍സില്‍ ശൈഖ് ജീലാനി, കണ്ണിയത്ത് ഉസ്താദ്, ശംസുല്‍ ഉലമ, അത്തിപ്പറ്റ ഉസ്താദ്, കോട്ടുമല ബാപ്പു മുസ്‍ലിയാര്‍ എന്നിവരെ അനുസ്മരിച്ചു.അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ കെ.ഐ.സി ഹവല്ലി മേഖല പ്രസിഡന്റ് അബ്ദുറഹീം ഹസനി അനുസ്മരണ പ്രഭാഷണം നടത്തി. തങ്ങളുടെ മഹത്തായ ജീവിതമാതൃകയിലൂടെ സമുദായത്തിനും സമൂഹത്തിനും ആത്മീയ നേതൃത്വവും ദിശാബോധവും നല്‍കിയ മഹാരഥന്മാരായിരുന്നു അവരെന്ന് അദ്ദേഹം അനുസ്മരിച്ചു.
ദിക്ർ മജ്‍ലിസിന് കെ.ഐ.സി ചെയര്‍മാന്‍ ശംസുദ്ദീന്‍ ഫൈസി എടയാറ്റൂര്‍ നേതൃത്വം നല്‍കി. വൈസ് ചെയര്‍മാന്‍ ഉസ്മാന്‍ ദാരിമി പ്രാർഥന നിര്‍വഹിച്ചു. പ്രസിഡന്റ് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്മള അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി സ്വാഗതം പറഞ്ഞു. ദഅ് വ വിങ് സെക്രട്ടറി അബ്ദുല്‍ ഹക്കീം മൗലവി, കണ്‍വീനര്‍ മുഹമ്മദ് ദാരിമി എന്നിവര്‍ പരിപാടി ഏകോപിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.