ബൽഖീസ് ഫ്രണ്ട്സ് അംഗങ്ങൾ
കുവൈത്ത് സിറ്റി: മരുഭൂമിയിൽ കഴിയുന്ന ഇടയൻമാർക്കും മറ്റ് ജോലിചെയ്യുന്നവർക്കും ശൈത്യകാലത്ത് ആശ്വാസമായി ബൽഖീസ് ഫ്രണ്ട്സ്. ‘സ്നേഹസ്പർശം’ എന്ന പേരിൽ വർഷവും നടന്നുവരുന്ന കിറ്റ് വിതരണം ഇത്തവണയും നടന്നു. ബ്ലാങ്കറ്റ്, വസ്ത്രങ്ങൾ, അരി, മറ്റ് സാധനങ്ങൾ എന്നിവ അടങ്ങിയ കിറ്റാണ് ഇത്തവണ അബ്ബാസിയയിലെ ബൽഖീസ് സുഹൃത്തുക്കൾ നൽകിയത്.
വെള്ളിയാഴ്ച രാവിലെ മുതൽ തുടങ്ങിയ യാത്രയിൽ വിവിധ ഇടങ്ങളിലെ ഇടയന്മാരെ കണ്ടെത്തി അവർക്ക് കിറ്റ് കൈമാറിയും അവരോടൊപ്പം ഭക്ഷണം കഴിച്ചും പാട്ട്പാടിയും സ്നേഹ നിമിഷങ്ങൾ പങ്കിടാൻ സാധിച്ചുവെന്ന് ഭാരവാഹികൾ അറിയിച്ചു.
കെ.സി. കരീം, ഷംസുദ്ധീൻ കാട്ടൂർ, കെ.സി. സത്താർ, റഷീദ് ഖാൻ, നൗഷാദ്, മജീദ്, റിയാസ്, ഹാരിസ്, ഷാഫി, ഖലീഫ, റംഷാദ്, സയ്യിദ് തങ്ങൾ, ഖാലിദ്, അർവർ സാദത്ത്, സമീർ, റഫീഖ് എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.