കെ.എഫ്.സി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ജേതാക്കളായ യുവ അൾട്ടിമേറ്റ്-11 ടീം
കുവൈത്ത് സിറ്റി: കെ.എഫ്.സി.എൽ ക്രിക്കറ്റ് ടൂർണമെന്റ് ഒമ്പതാം സീസൺ കിരീടം യുവ അൾട്ടിമേറ്റ്-11 നേടി. ഫൈനലിൽ ടീം റോയൽ സ്റ്റാർ കുവൈത്തിനെ ഒരു റൺസിന് പരാജയപ്പെടുത്തിയാണ് യുവ അൾട്ടിമേറ്റ്-11 നാടകീയ ജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത യുവ അൾട്ടിമേറ്റ് നിശ്ചിത 16 ഓവറിൽ ഒമ്പതു വിക്കറ്റ് നഷ്ടത്തിൽ 113 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ റോയൽ സ്റ്റാർ കുവൈത്തിന് എട്ടു വിക്കറ്റ് നഷ്ടത്തിൽ 112 റൺസ് എടുക്കാനേ കഴിഞ്ഞുള്ളൂ.
യുവ അൾട്ടിമേറ്റിനു വേണ്ടി 22 റൺസ് അടിക്കുകയും നാല് ഓവറിൽ 22 റൺസ് വഴങ്ങി രണ്ടു വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്ത ഷഫീഖ് കളിയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടു. സർത്താജ്, രാഹുൽ എന്നിവർ ബാറ്റിങ്ങിലും അരുൺ, ജോയ്സ് എന്നിവർ ബൗളിങ്ങിലും തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു. ഫൈനൽ മാച്ചിലെ പ്രത്യക ബൗളിങ് പുരസ്കാരം യുവ അൾട്ടിമേറ്റ് താരം ബദ്ധുരു ഏറ്റുവാങ്ങി.
വിജയികൾക്കുള്ള സമ്മാനദാനം കുവൈത്ത് വുമൺസ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ അംന ഷെരീഫ് താരിഖ് വിതരണം ചെയ്തു. കോശി, ഗോകുൽ എന്നിവർ ആശംസകൾ നേർന്നു. ടൂർണമെന്റിൽ കുവൈത്തിലെ അറുപത് പ്രമുഖ ടീമുകൾ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.