കെ.കെ.എൻ.ബി.എഫ് ടീമിന്റെ പുതിയ ജഴ്സി ഷിറാസ് ഖാൻ പ്രകാശനം ചെയ്യുന്നു
കുവൈത്ത് സിറ്റി: ബഹ്റൈനിൽ നടന്ന നാടൻ പന്തുകളി മത്സരത്തിൽ കുവൈത്തിൽനിന്നുള്ള കെ.കെ.എൻ.ബി.എഫ് ടീം വിജയികളായതിന്റെ ആഘോഷം സംഘടിപ്പിച്ചു. ‘ആഘോഷരാവ്- 2023’ എന്ന പേരിൽ അബ്ബാസിയ ഹൈഡൈൻ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ കലാസാംസ്കാരിക കായികരംഗത്തെ നിരവധി പേർ പങ്കെടുത്തു. കെ.കെ.എൻ.ബി.എഫ് ചെയർമാൻ സാം നന്ത്യാട്ട് അധ്യക്ഷത വഹിച്ചു. പ്രസിഡന്റ് സക്കറിയ തോമസ്, കെ.ഡി.എ.കെ പ്രസിഡന്റ് ചെസിൽ രാമപുരം, സുബി ജോൺ, കുവൈത്ത് ദേശീയ ക്രിക്കറ്റ് ടീം അംഗം ഷിറാസ് ഖാൻ, അബ്ബാസിയ റെസിഡൻസ് അസോസിയേഷൻ ഭാരവാഹി സണ്ണി തോമസ്, ബി.ഇ.സി റീജനൽ മാനേജർ റിനോഷ് ചെമ്പകശ്ശേരി, കെ.കെ.എൻ.ബി.എഫ് ക്യാപ്റ്റൻ ജോയൽ വർഗീസ് എന്നിവർ സംസാരിച്ചു.
ചടങ്ങിൽ ദേശീയ ക്രിക്കറ്റ് ടീം അംഗം ഷിറാസ് ഖാനെ ആദരിച്ചു. കെ.കെ.എൻ.ബി.എഫ് ടീമിന്റെ പുതിയ ജഴ്സി ഷിറാസ് ഖാൻ പ്രകാശനം ചെയ്തു. ഗാനമേളയും നടന്നു. കെ.കെ.എൻ.ബി.എഫ് സെക്രട്ടറി എബ്രഹാം വർഗീസ് സ്വാഗതവും ട്രഷറർ ജോബിൻ വടക്കേടത്ത് നന്ദയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.