കുവൈത്ത് സിറ്റി: എൽ.ജെ.ഡി സംസ്ഥാന പ്രസിഡന്റ് ശ്രേയാംസ് കുമാറിനും മാതൃഭൂമിക്കുമെതിരെ നിരന്തരം ആരോപണങ്ങൾ ഉന്നയിക്കുന്ന പി.വി. അൻവർ എം.എൽ.എയും കൂട്ടാളികളെയും നിലക്കു നിർത്തണമെന്ന് ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് കമ്മിറ്റി (ജെ.സി.സി) ആവശ്യപ്പെട്ടു. കാലങ്ങളായി ഉന്നയിക്കുന്ന ആരോപണത്തിൽ ഒരു കഴമ്പുമില്ല എന്നുള്ളത് എല്ലാവർക്കും അറിയാം.
റിപ്പോർട്ടർ ചാനലിന് സാമ്പത്തികം മുടക്കുന്നത് ആരാണെന്നുള്ളത് പി.വി. അൻവർ എം.എൽ.എ മനസ്സിലാക്കണം. ഇടതു ജനാധിപത്യ മുന്നണിയുടെ അഭിപ്രായം പറയാൻ മുന്നണിക്ക് കൺവീനർ ഉണ്ട്. അതിന് നേതൃത്വം കൊടുക്കുന്ന പാർട്ടിയുടെ സെക്രട്ടറിയുണ്ട്. ഇവരുടെയൊക്കെ അറിവോടുകൂടിയാണോ അൻവറും കൂട്ടാളികളും ഇറങ്ങിത്തിരിച്ചിരിക്കുന്നതെന്നും വ്യക്തമാക്കണമെന്ന് ജനതാ കൾച്ചറൽ സെന്റർ ഓവർസീസ് ഭാരവാഹികളായ പി.ജി. രാജേന്ദ്രൻ, അനിൽ കൊയിലാണ്ടി, നജീബ് കടലായി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.