കുവൈത്ത് സിറ്റി: വിലക്കുറവും ഗുണമേന്മയും ഒരുമിക്കുന്ന വ്യത്യസ്ത ഉൽപന്നങ്ങളുടെ വൻ വിപണിയുമായി മാർക്ക് ആൻഡ് സേവ് കുവൈത്തിൽ പ്രവർത്തനം ആരംഭിക്കുന്നു.
വെസ്റ്റേൺ ബിസിനസ് ഗ്രൂപ്പിന്റെ ഉപസംരഭമായ മാർക്ക് ആൻഡ് സേവ് മാർക്കറ്റ് വ്യാഴാഴ്ച കുവൈത്തിലെ ജലീബ് അൽ ഷുവൈക്കിൽ ഉദ്ഘാടനം ചെയ്യും. ബ്ലോക്ക് നമ്പർ-1, സ്ട്രീറ്റ് നമ്പർ-50 ലാണ് മാർക്ക് ആൻഡ് സേവ് മാർക്കറ്റ്. 100 ഫിൽസ് മുതൽ നാലു ദീനാർ വരെ വിലവരുന്ന വ്യത്യസ്തമായ ഉൽപന്നങ്ങളുടെ വലിയ ശേഖരം ഇവിടെ ഒരുക്കിയിട്ടുണ്ട്. വീട്ടുപകരണങ്ങൾ, വസ്ത്രങ്ങൾ, ഇലക്ട്രോണിക് ഇനങ്ങൾ എന്നിവ കുറഞ്ഞ നിരക്കിൽ സ്വന്തമാക്കാം. വ്യാഴാഴ്ച രാവിലെ 11ന് പ്രമുഖ വ്യക്തിത്വങ്ങൾ ചേർന്ന് ഉദ്ഘാടനം നിർവഹിക്കും.
കുവൈത്തിൽ കൂടുതൽ മാർക്കറ്റുകൾ ആരംഭിക്കുമെന്നും അതിന്റെ തുടക്കമാണ് ജലീബ് അൽ ഷുവൈക്കിലെ ആദ്യ മാർക്കറ്റെന്നും മാർക്ക് ആൻഡ് സേവ് മാനേജ്മെന്റ് അറിയിച്ചു. ജി.സി.സിയിൽ വൈകാതെ 200ൽ കൂടുതൽ ഷോപ്പുകൾ ആരംഭിക്കും.
മൂന്നുനിലകളിലായുള്ള ജലീബ് അൽ ഷുവൈക്ക് മാർക്കറ്റ് ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ രീതിയിൽ സജ്ജീകരിച്ചിട്ടുണ്ട്. ബേസ്മെന്റിൽ ഹോം അപ്ലയൻസസ്, ഹൗസ് ഹോൾഡ് ആക്സസറീസ്, ഇലക്ട്രോണിക്സ്, സ്റ്റേഷനറി, ടോയ്സ് എന്നിവയും ഗ്രൗണ്ട്ഫ്ലോറിൽ ചോക്ലറ്റ്, ബിസ്കറ്റ്, കോസ്മറ്റിക്സ്, ഹെൽത്ത് ആൻഡ് ബ്യൂട്ടി, ജ്വല്ലറി, വാച്ച്, ക്ലോക്കുകൾ എന്നിവയും സജ്ജീകരിച്ചിരിക്കുന്നു. ഫസ്റ്റ് ഫ്ലോറിൽ ഗാർമെന്റ്സ്, ഫൂട്ട് വെയർ, വീട്ടുവസ്തുക്കൾ, ബാഗുകൾ എന്നിവയുമാണ് ഒരുക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.