കുവൈത്ത് സിറ്റി: രാജ്യത്തെ ആദ്യ ഇക്കോ ടൂറിസം പദ്ധതിയായ ജഹ്റ നേച്ചർ റിസർവ് ജഹ്റ നേച്ചർ റിസർവ് നവംബറിൽ സന്ദർശകർക്കായി തുറക്കും. ശൈത്യകാലം മുഴുവൻ പൊതുജനങ്ങൾക്ക് ഇവിടെ സന്ദർശിക്കാനാകും. കുവൈത്തിലെ മറ്റ് ഭൂപ്രദേശങ്ങളിൽനിന്ന് വ്യത്യസ്തമായി വലിയ തടാകങ്ങൾ ജഹ്റ നേച്ചർ റിസർവിന്റെ മുഖ്യ ആകർഷണമാണ്.
ദേശാടനപ്പക്ഷികളുടെ പ്രധാന സങ്കേതമായ ഇവിടെ ഇതുവരെ 300ഓളം പക്ഷി ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. കടലിനോട് ചേർന്ന് വളരുന്ന കണ്ടൽക്കാടുകളും അപൂർവമായ 70ഓളം സസ്യ ഇനങ്ങളും ജഹ്റ നേച്ചർ റിസർവിന്റെ സമ്പത്താണ്. രാജ്യത്തിന്റെ വടക്ക് ഖുവൈസത്ത് മുതൽ തെക്ക് ജാബിർ അൽ അഹമ്മദ് വരെ ഏകദേശം 18 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിലായാണ് ഈ സംരക്ഷിത പ്രദേശം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.