ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഭാരത് മേളയിലെ ലുലു ഹൈപ്പർമാർക്കറ്റ് സ്റ്റാൾ അംബാസഡർ ആദർശ് സ്വൈക സന്ദർശിച്ചപ്പോൾ
കുവൈത്ത് സിറ്റി: സാൽമിയ ബൊളീവാഡ് പാർക്കിൽ ഇന്ത്യൻ എംബസി സംഘടിപ്പിച്ച ഭാരത് മേളയിൽ ലുലു ഹൈപ്പർമാർക്കറ്റ് ഇന്ത്യൻ ഓർഗാനിക് ഉൽപന്നങ്ങളുടെ പ്രീമിയം ശേഖരം അവതരിപ്പിച്ചു. ഇന്ത്യൻ അംബാസഡർ ആദർശ് സ്വൈക ലുലു സ്റ്റാൾ സന്ദർശിച്ചു.
പ്രദർശിപ്പിച്ച് ലുലുസാംസ്കാരിക വൈവിധ്യം ആഘോഷിക്കാനും ഇന്ത്യ-കുവൈത്ത് ബന്ധം ശക്തിപ്പെടുത്താനും ലക്ഷ്യമിട്ട് എംബസി നടത്തുന്ന ഇത്തരം പരിപാടികൾ അഭിനന്ദനാർഹമാണെന്ന് ലുലു കുവൈത്ത് ഡയറക്ടർ മുഹമ്മദ് ഹാരിസ് പറഞ്ഞു. ഇന്ത്യയുടെ സമ്പന്നമായ രുചികൾ അനുഭവിക്കാനുള്ള അവസരം നൽകിയതിന് അധികൃതരോട് അദ്ദേഹം നന്ദി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.