ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ‘കുന’ ഡയറക്ടർ ജനറൽ ഡോ. ഫാത്മ അൽ
സലിമുമായി കൂടിക്കാഴ്ചയിൽ
കുവൈത്ത് സിറ്റി: ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കുവൈത്ത് ന്യൂസ് ഏജൻസി (കുന) ഡയറക്ടർ ജനറൽ ഡോ. ഫാത്മ അൽ സലിമുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള വാർത്ത സഹകരണം മെച്ചപ്പെടുത്തുന്നതും ആഗോളതലത്തിൽ മാധ്യമങ്ങൾ നേരിടുന്ന വിവിധ വിഷയങ്ങളും ഇരുവരും ചർച്ച ചെയ്തു. വിദേശ നയങ്ങളുടെ ഭാഗമായി വിവിധ സൗഹൃദ രാഷ്ട്രങ്ങളുമായി മാധ്യമ സഹകരണം വിപുലീകരിക്കുന്നതിനുള്ള കുവൈത്തിന്റെ താൽപര്യം ഡോ. ഫാത്മ വ്യക്തമാക്കി. കുവൈത്ത് മാധ്യമങ്ങളുടെ ഈ ശ്രമങ്ങളെ ഇന്ത്യൻ അംബാസഡർ പ്രശംസിച്ചു. വിശ്വാസ്യതയോടും വസ്തുനിഷ്ഠതയോടും കൂടി വാർത്തകൾ അവതരിപ്പിക്കുന്ന ‘കുന’യെ പ്രശംസിച്ച ഡോ. ആദർശ് സ്വൈക കാലികമായ വാർത്താ സേവനങ്ങൾ പ്രത്യേകം പരാമർശിച്ചു. ഇന്ത്യൻ എംബസി, കുന എന്നിവയിലെ ഉന്നത ഉദ്യോഗസ്ഥരും കൂടിക്കാഴ്ചയിൽ പങ്കാളികളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.