ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ മാതൃസംഗമം പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ 'മോക്സിമോം' എന്ന പേരിൽ മാതൃസംഗമം സംഘടിപ്പിച്ചു. സ്കൂളിലെ അമ്മമാരുടെ കൂട്ടായ്മയായ ‘ഇന്നർവീൽ’ സംഘടിപ്പിച്ച സംഗമം സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. സംഗമത്തിന്റെ ഭാഗമായി അമ്മമാർക്ക് പാചക മത്സരം സംഘടിപ്പിച്ചു. 50ലേറെ അമ്മമാർ പങ്കെടുത്തു.
രുചിയൂറും ബിരിയാണി മത്സരത്തിൽ നസീബ ജസീൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. പായസ മത്സരത്തിൽ നജ്മ ഒന്നാമതെത്തി. മത്സരത്തിൽ സജീവ് നാരായണൻ, സാജിദ നസീർ എന്നിവർ വിധികർത്താക്കളായി.
മെഡക്സ് മെഡിക്കൽ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ അമ്മമാർക്ക് പ്രത്യേകം മെഡിക്കൽ ക്യാമ്പും ഒരുക്കി. ഡോ.ഷമീമ അമ്മമാർക്ക് ക്ലാസ് എടുത്തു. അമ്മമാരുടെയും വിദ്യാർഥികളുടെയും വിവിധ കലാപരിപാടികളും നടന്നു. വിജയികൾക്കുള്ള സമ്മാനദാനം സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ കൈമാറി.
ഇന്നർ വീൽ സെക്രട്ടറിമാരായ റീജ സന്തോഷ്, ധന്യ അനിഷ്, ഹഫീസ ഷാഹിദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
ഹെഡ്മിസ്ട്രസ് ശ്രീദേവി നീലകണ്ണൻ, കോഓഡിനേറ്റർമാരായ പ്രേമ ബാലസുബ്രഹ്മണ്യം, നാജിയ ഖാദർ എന്നിവർ സന്നിഹിതരായിരുന്നു. അമ്മമാരുടെ പ്രതിനിധി അമീറാ ഹവാസ് നന്ദി പ്രഭാഷണം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.