ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കിഡ്സ് പ്രീ സ്കൂൾ
കുവൈത്ത് സിറ്റി: മംഗഫിലെ ഇന്ത്യ ഇന്റർനാഷനൽ സ്കൂളിന്റെ ആഭിമുഖ്യത്തിൽ കിഡ്സ് ഇന്റർനാഷനൽ പ്രീ സ്കൂൾ പ്രവർത്തനം പുനരാരംഭിച്ചു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസക്കോയ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ.കെ.സലീം, ഹെഡ്മിസ്ട്രസ് ശ്രീദേവി നീലക്കണ്ണൻ, കോർഡിനേറ്റർമാരായ ശിഹാബ് നീലഗിരി, പ്രേമ ബാലസുബ്രഹ്മണ്യം, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിശാം എന്നിവർ ആശംസ പ്രസംഗം നടത്തി. അനസ് വയനാട്, ജാബിർ മുഹമ്മദ് എന്നിവർ ഖുർആൻ പാരായണം ചെയ്തു. ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഇക്ബാൽ, കെ.ജി. കോഓർഡിനേറ്റർ നാജിയ ഖാദർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. കിഡ്സ് പ്രീ സ്കൂൾ കോഓർഡിനേറ്റർ സബ്ന റഹ്മാൻ നന്ദി പറഞ്ഞു.
മംഗഫിൽ ബ്ലോക്ക് മൂന്നിൽ ഫയർ സ്റ്റേഷൻ പിറകുവശത്താണ് സ്കൂൾ. കളിയും ചിരിയും സമ്മിശ്രമായി ഉൾപ്പെടുത്തി പുത്തൻ തലമുറയെ കൂടുതൽ ഉൽസുകരാക്കുന്നതിന് അനുയോജ്യമായ പാഠ്യപദ്ധതികളാണ് ലക്ഷ്യമാക്കുന്നതെന്ന് സ്കൂൾ അധികൃതർ പറഞ്ഞു.
സ്കൂളിൽ ദ്വിവത്സര പഠനം പൂർത്തിയാക്കുന്നവർക്ക് ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ നേരിട്ട് പ്രവേശനം ഉറപ്പാക്കിയതായി അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.