ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ ഭാരവാഹികൾ
വാർത്താസമ്മേളനത്തിൽ
കുവൈത്ത് സിറ്റി: ഇന്ത്യ ഇന്റർനാഷനൽ സ്കൂൾ കുവൈത്തിലെ വിദ്യാർഥികൾക്കായി ഇന്റർ സ്കൂൾ ഡിബേറ്റ് മത്സരം സംഘടിപ്പിക്കുന്നു. സ്ഥാപന ശില്പി ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മരണാർഥം സംഘടിപ്പിക്കുന്ന ഡിബേറ്റിൽ ‘മീഡിയ സ്വതന്ത്രമോ, അല്ലയോ?’ എന്നതാണ് വിഷയം. കുവൈത്തിലെ 13 സ്കൂളുകളിൽനിന്നുള്ള വിദ്യാർഥികൾ പങ്കെടുക്കും.
മേയ് അഞ്ചിന് വൈകീട്ട് മംഗഫിൽ നടക്കുന്ന പരിപാടിയിൽ എൻ.കെ. പ്രേമചന്ദ്രൻ എം.പി പ്രഭാഷണം നടത്തും. കേരള പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീർ ഡോ. പി.എ. ഇബ്രാഹിം ഹാജി അനുസ്മരണ പ്രഭാഷണം നിർവഹിക്കും.
ജേതാക്കൾക്കുള്ള ട്രോഫി ശനിയാഴ്ച വിശിഷ്ടാതിഥികൾ സമ്മാനിക്കും. കഴിഞ്ഞ വർഷത്തെ സി.ബി.എസ്.ഇ പൊതുപരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്കുകൾ നേടിയ മൂന്ന് വിദ്യാർഥികൾക്കുള്ള ഡോ. പി.എ. ഇബ്രാഹിം ഹാജി സ്മാരക ട്രോഫിയും സമ്മാനിക്കും.
വാർത്തസമ്മേളനത്തിൽ സ്കൂൾ ഡയറക്ടർ മലയിൽ മൂസ കോയ, പ്രിൻസിപ്പൽ കെ.വി. ഇന്ദുലേഖ, വൈസ് പ്രിൻസിപ്പൽ ഡോ. കെ. സലിം, പേസ് ഗ്രൂപ് പ്രതിനിധി മുഹമ്മദ് ഹിഷാം, പ്രോഗ്രാം കോഓഡിനേറ്റർ ശിഹാബ് നീലഗിരി, മീഡിയ കോഓഡിനേറ്റർ അഫ്താബ് എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.