സ്വാതന്ത്ര്യദിനം; ഇന്ത്യൻ എംബസി ആഘോഷം രാവിലെ 7.30ന്

കുവൈത്ത് സിറ്റി: ഇന്ത്യയുടെ 79ാം സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി കുവൈത്തിലെ ഇന്ത്യൻ എംബസി പ്രത്യേക പരിപാടി സംഘടിപ്പിക്കും. വെള്ളിയാഴ്ച രാവിലെ 7.30 മുതൽ 8.15 വരെ ഇന്ത്യൻ എംബസി അങ്കണത്തിൽ നടക്കുന്ന പരിപാടിയിൽ കുവൈത്തിലെ എല്ലാ ഇന്ത്യക്കാർക്കും പ​ങ്കെടുക്കാം.

രാവിലെ അംബാസഡർ ഡോ.ആദർശ് സ്വൈക ദേശീയപതാക ഉയർത്തും. തുടർന്ന് രാഷ്ട്രപതിയുടെ സ്വാതന്ത്ര്യദിന സന്ദേശം വായിക്കും. പ​​ങ്കെടുക്കുന്നവർ നേരത്തെ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ എംബസി അറിയിച്ചു.എംബസി പരിസരത്ത് വാഹന പാർക്കിങിന് അനുവാദമുണ്ടാകില്ല. ചടങ്ങിന് എത്തുന്നവർ ഗൾഫ് റോഡിന് സമീപം വാഹനങ്ങൾ പാർക്കുചെയ്യണം. ഇവിടെനിന്ന് എംബസിയിലക്ക് ഷട്ടിൽ സർവിസ് ഉണ്ടാകും. ചടങ്ങിന് എത്തുന്നവർ സിവിൽ ഐഡിയോ, പാസ്​പോർട്ട് കോപ്പിയോ കരുതണം. രജിസ്റ്റർ ചെയ്യാനുള്ള ലിങ്ക് https://forms.gle/VWTni8PCEnc7ssbr8

Tags:    
News Summary - Independence Day; Indian Embassy celebration at 7.30 am

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.