കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണം മൂലം ദുരിതം അനുഭവിക്കുന്ന ഗസ്സ നിവാസികൾക്കായി ഇന്റർനാഷനൽ ഇസ്ലാമിക് ചാരിറ്റി ഓർഗനൈസേഷൻ (ഐ.ഐ.സി.ഒ) വടക്കൻ ഗസ്സയിൽ രണ്ടാമത്തെ ക്യാമ്പ് ആരംഭിച്ചു. ഗസ്സയിലെ വീട് നഷ്ടപ്പെട്ട 200 കുടുംബങ്ങൾക്ക് അഭയം നൽകുന്നതാണ് പുതിയ ക്യാമ്പെന്ന് ഐ.ഐ.സി.ഒ അറിയിച്ചു.
കുവൈത്തിൽനിന്നുള്ള നിരവധിപേരുടെ സംഭാവനകൾ ഉപയോഗിച്ചാണ് 163,000 യു.എസ് ഡോളർ ചെലവ് വന്ന ക്യാമ്പ് പൂർത്തിയാക്കിയത്. ഗസ്സയിലെ നിരവധി കെട്ടിടങ്ങൾ നശിപ്പിക്കപ്പെട്ടതിനാൽ ജനങ്ങൾ താമസിക്കാൻ ഇടമില്ലാതെ പ്രയാസപ്പെടുകയാണ്. ജനങ്ങൾക്ക് ഭക്ഷണം, വെള്ളം തുടങ്ങിയ അവശ്യവസ്തുക്കളും ലഭ്യമാകുന്നില്ല. ഈ ഘട്ടത്തിലാണ് ഐ.ഐ.സി.ഒ ജനങ്ങൾക്ക് സൗകര്യം ഒരുക്കിയത്. ടെന്റുകളിൽ കഴിയുന്ന കുടിയിറക്കപ്പെട്ടവർക്ക് തങ്ങൾ വിവിധ സഹായങ്ങൾ നൽകുന്നുണ്ടെന്നും ഐ.ഐ.സി.ഒ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.