കുവൈത്ത് സിറ്റി: മാനുഷിക, ജീവകാരുണ്യ പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനുള്ള കമ്മിറ്റിയുടെ മൂന്നാമത്തെ യോഗം തിങ്കളാഴ്ച നടന്നു.
ആക്ടിംഗ് പ്രധാനമന്ത്രി ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹ് അധ്യക്ഷതവഹിച്ചു. കുവൈത്തിന്റെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ കാര്യക്ഷമതയും സുതാര്യതയും മെച്ചപ്പെടുത്തുക, അന്താരാഷ്ട്ര നിലവാരവുമായി അവയെ സമന്വയിപ്പിക്കുക, രാജ്യത്തിന്റെ പ്രശസ്തി സംരക്ഷിക്കുക എന്നീ വിഷയങ്ങളിൽ യോഗം ശ്രദ്ധ കേന്ദ്രീകരിച്ചു. സർക്കാർ ഏജൻസികളും ചാരിറ്റബിൾ സംഘടനകളും തമ്മിലുള്ള ഏകോപനം വർധിപ്പിക്കുന്നതിനും സുതാര്യത വർധിപ്പിക്കുന്നതിനും രാജ്യത്തിന്റെ അന്താരാഷ്ട്ര വിശ്വാസ്യത ശക്തിപ്പെടുത്തുന്നതിനുമുള്ള നടപടികളും കമ്മിറ്റി വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.