കുവൈത്ത് സിറ്റി: പെരുന്നാൾ അവധിക്കാലത്ത് ഗതാഗത സുരക്ഷയും പരിശോധനയും ശക്തമാക്കി ആഭ്യന്തരമന്ത്രാലയം. ഷോപ്പിങ് മാളുകൾ, വിനോദ വേദികൾ, റെസിഡൻഷ്യൽ ഇടങ്ങൾ, അതിർത്തി സ്ഥലങ്ങൾ എന്നിവയുൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ വിവിധ ഫീൽഡ് യൂനിറ്റുകൾ സാന്നിധ്യം വർധിപ്പിച്ചിട്ടുണ്ട്.
അവധിക്കാലത്ത് ഗതാഗത പ്രശ്നങ്ങൾ ഒഴിവാക്കൽ, പൊതു ക്രമസമാധാനം നിലനിർത്തൽ എന്നിവയുടെ ഭാഗമായാണിത്. അടിയന്തര ഹോട്ട്ലൈൻ (112) വഴിയുള്ള റിപ്പോർട്ടുകൾ കൈകാര്യം ചെയ്യുന്നതിനായി അടിയന്തര ഓപറേഷൻ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കുന്നുണ്ട്.
സുരക്ഷിതവും സുഖകരവുമായ അന്തരീക്ഷം സൃഷ്ടിക്കാൻ സഹായിക്കുന്നതിന് പൊതു സുരക്ഷാ മാർഗനിർദേശങ്ങൾ പാലിക്കാനും സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കാനും മന്ത്രാലയം അഭ്യർഥിച്ചു. കനത്ത സുരക്ഷാ പരിശോധന തുടരുമെന്നും നിയമലംഘനങ്ങൾക്കെതിരെ കർശന നടപടി എടുക്കുമെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.