ആരോഗ്യമന്ത്രി ഡോ. ബാസിൽ അസ്സബാഹ്​ 

ഭാഗിക കർഫ്യൂ ഏർപ്പെടുത്തുമെന്ന റിപ്പോർട്ട്​ തള്ളി ആരോഗ്യമന്ത്രി

കുവൈത്ത്​ സിറ്റി: കുവൈത്തിൽ വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്തുമെന്ന റിപ്പോർട്ട്​ തള്ളി ആരോഗ്യ മ​ന്ത്രി ഡോ. ബാസിൽ അസ്സബാഹ്​.രാജ്യത്ത്​ കോവിഡ്​ വ്യാപനം തുടരുകയും ​െഎ.സി.യുവിലുള്ളവരുടെയും മരിക്കുന്നവരുടെയും എണ്ണം സമീപ ദിവസങ്ങളിൽ വർധിച്ചുവരുന്നതും കാരണം വീണ്ടും ഭാഗിക കർഫ്യൂ ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നതായാണ്​ ചില തദ്ദേശീയ മാധ്യമങ്ങളിലും സമൂഹ മാധ്യമങ്ങളിലും റിപ്പോർട്ടുകൾ വന്നത്​. ഇതുവരെ അത്തരമൊരു തീരുമാനമെടുത്തിട്ടില്ലെന്ന്​ മന്ത്രി പറഞ്ഞു. കോവിഡ്​ പ്രതിരോധ മാർഗനിർദേശങ്ങൾ പാലിക്കുന്നതിൽ ജനങ്ങൾ വീഴ്​ചവരുത്തുന്നത്​ കോവിഡ്​ വ്യാപനത്തിന്​ കാരണമാവുന്നതായാണ്​ വിലയിരുത്തൽ. കാര്യങ്ങൾ കൈവിട്ടുപോവുമെന്ന്​ വന്നാൽ കർശന നടപടികൾക്ക്​ അധികൃതർ നിർബന്ധിതരാവും.

വീണ്ടും കർഫ്യൂ ഏർപ്പെടുത്തുന്നത്​ സർക്കാറിന്​ മുന്നിലുള്ള ഒന്നാമത്തെ പരിഗണനയല്ലെന്നാണ്​ സൂചന. നേരത്തേ ലോക്ഡൗൺ ഏർപ്പെടുത്തിയിട്ട്​ കോവിഡിനെ തടുക്കാൻ കഴിയാതിരുന്നതിനാൽ ഇനി മറ്റു വഴികൾ തേടാനാണ്​ സാധ്യത.സാമൂഹിക അകലം പാലിക്കപ്പെടുന്നുവെന്നും മാസ്​കും കൈയുറയും ധരിക്കുന്നുവെന്നും ഉറപ്പാക്കാൻ നടപടികൾ കർശനമാക്കാൻ സാധ്യതയുണ്ട്​. കോവിഡ്​ വ്യാപനത്തിൽ അടുത്ത രണ്ട്​ മാസങ്ങൾ നിർണായകമാണ്​. അന്തരീക്ഷ താപനില കുറഞ്ഞുവരുന്ന അടുത്ത മാസങ്ങളിൽ കോവിഡ്​ വ്യാപിക്കുമോ എന്ന ആശങ്ക അധികൃതർക്കുണ്ട്​.

ഇപ്പോൾ സന്ദർശകർ കുറവാണെങ്കിലും ജലീബിലെ ഫീൽഡ്​ ആശുപത്രി അടക്കാതിരിക്കുന്നത്​ ഇത്​ മുന്നിൽക്കണ്ടാണ്​. സമീപ ദിവസങ്ങളിൽ കോവിഡ്​ മരണവും തീവ്രപരിചരണ വിഭാഗത്തിലുള്ളവരുടെ എണ്ണവും വർധിച്ചുവരുന്നത്​ അധികൃതർ ഗൗരവത്തോടെയാണ്​ കാണുന്നത്​. ​െഎ.സി.യുവിൽ ഉള്ളവരിലധികവും കുവൈത്തികളാണ്​. കഴിഞ്ഞ ഒമ്പത്​ ദിവസത്തിനിടെ 43 പേർ മരിച്ചതിൽ അധികവും സ്വദേശികൾതന്നെ.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.