കുവൈത്ത് സിറ്റി: ഗ്രാൻഡ് ഹൈപ്പറിെൻറ കുവൈത്തിലെ 12ാമത്തെ ശാഖ അല്റായില് ജനുവരി 31 ശനിയാഴ്ച വൈകീട്ട് നാലിന് തുറക്കും.
അല്റായില് 55 എയര്‍പോര്‍ട്ട് റോഡിനും ഫോർത് റിങ് റോഡിനും നടുവിലായാണ് പുതിയ ഹൈപ്പര്‍ മാര്‍ക്കറ്റ് ഒരുങ്ങുന്നത്. ഒറ്റ ഫ്ലോറില്‍ 45,000 ചതുരശ്രയടി വിസ്തൃതിയുള്ള വിശാലമായ ഷോറൂമാണ് ഒരുക്കിയിട്ടുള്ളത്. വിശാലമായ കാര്‍ പാര്‍ക്കിങ്, എത്തിപ്പെടാന്‍ ഏറ്റവും സൗകര്യപ്രദമായ ഏരിയ എന്നിവ ഒത്തിണങ്ങിയതാണ് അല്‍റായ് ഷോറൂം. ഉദ്ഘാടനത്തോടനുബന്ധിച്ച് വിപുലമായ ഓഫറുകളും സമ്മാന പെരുമഴയുമാണ് ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ, കോണ്ടിനെൻറല്‍, ചൈനീസ്, അറബിക് രുചിഭേദങ്ങളുടെ വിശാലമായ ഹോട്ട് ഫുഡ് സെക്ഷനും ആകർഷകമാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉല്പന്നങ്ങള് ഇടനിലക്കാരെ ഒഴിവാക്കി ഏറ്റവും കുറഞ്ഞ വിലയില്‍ ലഭ്യമാക്കുന്നതാണ് ഗ്രാൻഡിനെ ജനപ്രിയമാക്കുന്നതെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഭക്ഷ്യ, ഭക്ഷ്യേതര ഉല്പന്നങ്ങൾ, അന്താരാഷ്ട്ര ബ്രാന്‍ഡിലുള്ള ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഗൃഹോപകരണങ്ങള്‍, പ്രമുഖ യൂറോപ്യന്‍ ഡിസൈനര്‍മാരുടെ വസ്ത്രശേഖരം, ഫൂട്വെയർ, ആരോഗ്യ - സൗന്ദര്യ സംരക്ഷണ ഉൽപന്നങ്ങള് തുടങ്ങി എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്പന്നങ്ങളുടെ വ്യത്യസ്ത ശേഖരമാണുള്ളത്.
വിവിധ രാജ്യങ്ങളിലെ തെരഞ്ഞെടുത്ത ഏറ്റവും മികച്ച ഫാമുകളില്നിന്നുംക നേരിട്ട് ശുദ്ധമായ ഉയര്‍ന്ന ഗുണമേന്മയുള്ള പഴങ്ങളും പച്ചക്കറികളുമാണ് ഗ്രാന്ഡിലെത്തുന്നത്. എല്ലാ ദിവസവും ശുദ്ധമായ ഇറച്ചിയും മീനും ഖത്തര്‍ എയര്‍വേസ് കാര്‍ഗോയില്‍ ഇന്ത്യയില്‍നിന്നും മറ്റ് രാജ്യങ്ങളില്‍നിന്നും നേരിട്ടാണ് വിപണിയിലെത്തിക്കുന്നത്. ഉദ്ഘാടനത്തോടനുബന്ധിച്ച് എല്ലാ വിഭാഗങ്ങളിലും ഏറ്റവും മികച്ച ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വ്യത്യസ്തവും പുതിയതുമായ ശേഖരമാണുള്ളത്. പ്രത്യേക ഓഫറുകളും വിലക്കിഴിവുമുണ്ട്. റീജൻസി ഗ്രൂപ്പിെൻറ 49ാമത് ഒൗട്ട്ലറ്റാണ് ഗ്രാൻഡ് അൽറായി ഷോറും. ഗ്രാൻഡ് ഹൈപ്പർ രക്ഷാധികാരി ശൈഖ് ദാവൂദ് സല്മാന് അല്‍ സബാഹ്, റീജന്‍സി ഗ്രൂപ്പ് എക്സിക്യൂട്ടിവ് ഡയറക്ടർ അബൂബക്കര്‍ മുഹമ്മദ്, ഗ്രാൻഡ് കുവൈത്ത് ചെയര്മാൻ ജാസിം മുഹമ്മദ് ഖാമിസ് അല്‍ ഷെര്‍റാഹ്, റീജനൽ ഡയറക്ടർ അയ്യൂബ് കച്ചേരി, ഡയറക്ടർ ഡോ. അബ്ദുൽ ഫത്താഹ്, സി.ഇ.ഒ പി.സി. മുഹമ്മദ് സുനീര്‍, ജനറൽ മാനേജർ തെഹസീര്‍ അലി എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.