കുവൈത്തിൽ 50 സ്റ്റോറുകളുമായി ഗ്രാൻഡ് ഹൈപ്പർ; മാലിയയിൽ പുതിയ സ്റ്റോർ ഉദ്‌ഘാടനം ചെയ്തു

കുവൈത്ത് സിറ്റി : കുവൈത്തിൽ 50 സ്റ്റോറുകളുടെ നിറവിൽ ഗ്രാൻഡ് ഹൈപ്പർ. 50-ാമത്തെ സ്റ്റോർ സ്റ്റോർ മാലിയയിൽ ഗ്രാൻഡ് ഹൈപ്പർ കുവൈത്ത് ചെയർമാൻ ജാസിം മുഹമ്മദ് ഖമീസ് അൽ ഷറാഹ്, കുവൈത്ത് ഡയറക്ടർ അയ്യൂബ് കച്ചേരി, ജമാൽ മുഹമ്മദ് ഫലാഹ് ഹമദ് അൽ ദൗസരി എന്നവരുടെ സാന്നിധ്യത്തിൽ ശൈഖ് ദാവൂദ് സൽമാൻ അസ്സബാഹ് ഉദ്‌ഘാടനം ചെയ്തു. ഗ്രാൻഡ് ഹൈപ്പർ സി.ഇ.ഒ മുഹമ്മദ് സുനീർ, ഡി.ആർ.ഒ തഹസീർ അലി, സി.സി.ഒ.ഒ ഷരീഫ് ബി.സി, ലാംകോ എൻജിനീയറിങ് മാനേജിങ് ഡയറക്ടർ അമാനുള്ള, മറ്റു ഉന്നത ഉദ്യോഗസ്ഥർ ജീവനക്കാർ എന്നിവർ സന്നിഹിതരായി.

ഗ്രാൻഡ് ഹൈപ്പർ 50-ാമത്തെ സ്റ്റോർ തുറക്കുന്നത് ഗ്രുപ്പിന്റെ വളർച്ചയിലെ നാഴികകല്ലാണെന്നും കുവൈത്തിന്റെ സാമ്പത്തിക വളർച്ചയിൽ പങ്കാളികളാകാനും ഉപഭോക്താക്കളുടെ മാറുന്ന ആവശ്യങ്ങൾക്കനുസരിച്ച് ഗുണമേന്മയുള്ള സേവനങ്ങൾ നൽകാനുമുള്ള പ്രതിബദ്ധതയാണ് ഈ വിപുലീകരണത്തിലൂടെ പ്രതിഫലിക്കുന്നതെന്നും മാനേജ്‌മെന്റ് അറിയിച്ചു.

 

മൂല്യധിഷ്ഠിത ഷോപ്പിംഗ് അനുഭവം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക എന്നതാണ് കമ്പനിയുടെ ലക്ഷ്യം. കുവൈത്തിലെ ബിസിനസ് സൗഹൃദമായ അന്തരീക്ഷത്തിനും സർക്കാറിന്റെയും ജനങ്ങളുടെയും വലിയ പിന്തുണക്കും ഗ്രാൻഡ് ഹൈപ്പർ മാനേജ്മെന്റ് നന്ദി പറഞ്ഞു. കുവൈത്ത് സിറ്റിയിലെ പ്രധാന വ്യാപാര മേഖലയായഫഹദ് അൽ സാലെം സ്ട്രീറ്റ് (മാലിയ) അൽ മുത്താഹിദ വ്യാപാര സമുച്ചയത്തിൽ ഒറ്റ നിലയിൽ 1600 ചതുരശ്ര മീറ്റർ വിസ്തൃതിയിലാണ് പുതിയ സ്റ്റോർ. ഉപഭോക്താക്കൾക്ക് സൗകര്യപ്രദവും ആസ്വാദ്യകരവുമായ ഷോപ്പിംഗ് അനുഭവം ഇവിടെ ഒരുക്കിയിട്ടുണ്ട്.

 

അരി പല വ്യഞ്ജനം, ധാന്യങ്ങൾ, പഴം, ഫ്രഷ് പച്ചക്കറികൾ, റോസ്‌റ്ററി, റെഡി മെയ്ഡ് വസ്ത്രങ്ങൾ, പാദരക്ഷകൾ, ഇലക്ട്രോണിക്സ് എന്നിവയുടെ വിപുലമായ ശേഖരം പുതിയ സ്റ്റോറിൽ ലഭ്യമാണ്. അത്യാധുനിക രീതിയിലുള്ള ഇന്റീരിയറും വിശാലമായ ഷോപ്പിംഗ് ഏരിയയും ഉപഭോക്തൃ സൗഹൃദ സേവനങ്ങളും ഗ്രാൻഡ് ഹൈപ്പറിനെ വ്യത്യസ്തമാക്കുന്നു. ഉദ്‌ഘാടനത്തോടനുബന്ധിച്ച് പ്രത്യേക ഓഫറുകളും പുതിയ സ്റ്റോറിൽ ലഭ്യമാണ്.

Tags:    
News Summary - Grand Hyper with 50 stores in Kuwait; new store inaugurated in Maliya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.