കുവൈത്ത് സിറ്റി: മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് സ്വര്‍ണ്ണ വില വര്‍ധനയില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ പ്രഖ്യാപിച്ചു. മൊത്തം തുകയുടെ 10ശതമാനം മുന്‍കൂറായി നല്കി സ്വര്‍ണ്ണ നിരക്ക് ബ്ലോക്ക് ചെയ്യാന്‍ ഇതിലൂടെ സാധിക്കും. സ്വര്‍ണ്ണവിലയിലെ വ്യതിയാനം ബാധിക്കാതെ ഉപഭോക്താക്കളുടെ പര്‍ച്ചേസ് കൂടുതല്‍ സൗകര്യപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പദ്ധതി.
ഉപഭോക്താക്കള്‍ക്ക് 2025 ഏപ്രില്‍ 30 വരെ 10ശതമാനം മുന്‍കൂറായി അടച്ച് സ്വര്‍ണ്ണ വില ബ്ലോക്ക് ചെയ്യാം. വാങ്ങുന്ന സമയത്ത് വില കൂടുകയാണെങ്കില്‍ ബുക്ക് ചെയ്ത നിരക്കില്‍ തന്നെ സ്വര്‍ണ്ണം വാങ്ങാനും, വില കുറയുകയാണെങ്കില്‍ കുറഞ്ഞ നിരക്കില്‍ സ്വര്‍ണ്ണം വാങ്ങാനും ഇതുവഴി കഴിയും. ഏപ്രില്‍ 13 നോ മുമ്പോ നടത്തിയ ആദ്യ അഡ്വാന്‍സ് ബുക്കിങുകള്‍ക്ക് കോംപ്ലിമെന്ററിയായി ഡയമണ്ട് വൗച്ചറും ലഭിക്കും. എല്ലാ മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഷോറൂമുകളിലും ഓഫര്‍ ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് നേരിട്ടോ, മൊബൈല്‍ ആപ്പിലൂടെ ഓണ്‍ലൈനായോ അഡ്വാന്‍സ് അടക്കാം.
ഉപഭോക്താക്കൾ ഏറ്റവും കൂടുതൽ ആവശ്യപ്പെടുന്ന ഒന്നാണ് ഗോള്‍ഡ് റേറ്റ് പ്രൊട്ടക്ഷന്‍ ഓഫര്‍ എന്ന് മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഇതുവരെ, 415,000-ത്തിലധികം ഉപഭോക്താക്കള്‍ ഓഫർ പ്രയോജനപ്പെടുത്തിയിട്ടുണ്ടെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
10 ശതമാനം അഡ്വാന്‍സ് ഓപ്ഷനു പുറമേ, ഉപഭോക്താക്കള്‍ക്ക് യഥാക്രമം 90 ദിവസത്തേക്കും 180 ദിവസത്തേക്കും സ്വര്‍ണ്ണ നിരക്ക് പരിരക്ഷ ലഭിക്കുന്നതിന് തുകയുടെ 50ശതമാനം, 100ശതമാനം അഡ്വാന്‍സായി അടച്ച് നിരക്ക് വര്‍ധനയില്‍ പരിരക്ഷ നേടാനുള്ള സൗകര്യവും ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും വര്‍ഷം മുഴുവനും ഈ സൗകര്യം ലഭ്യമാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.