കുവൈത്ത് സിറ്റി: ചെങ്കടലിലെ ജി.സി.എക്സ് (ഫാൽക്കൺ) കേബിളുകളിലൊന്ന് മുറിഞ്ഞതായി കണ്ടെത്തി. ശനിയാഴ്ചയാണ് സംഭവം. ഇത് 30 ജിഗാബൈറ്റ് സംയോജിത ശേഷിയുള്ള മൂന്ന് അന്താരാഷ്ട്ര സർക്യൂട്ടുകളെ തടസ്സപ്പെടുത്തിയതായി കുവൈത്ത് കമ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി (സിട്ര) അറിയിച്ചു. കുവൈത്തിൽ ഇതിന്റെ ഒരു ആഘാതവും രേഖപ്പെടുത്താതെ സ്റ്റേഷൻ മാനേജ്മെന്റുമായി ഏകോപിപ്പിച്ച് സാങ്കേതിക സംഘങ്ങൾ എല്ലാ സർക്യൂട്ടുകളിലേക്കും സേവനം വിജയകരമായി പുനഃസ്ഥാപിച്ചതായി സിട്ര വാർത്തക്കുറിപ്പിൽ വ്യക്തമാക്കി. സംഭവത്തിൽ ഉടൻ പ്രതികരിച്ചതായും ശനിയാഴ്ച രാത്രി എട്ടു മണിയോടെ ഗതാഗതം ബദൽ കേബിളിലൂടെ തിരിച്ചുവിട്ടതായും സിട്ര കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.