കുവൈത്ത് സിറ്റി: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ ആവശ്യപ്പെട്ടും ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടും ഐക്യരാഷ്ട്ര സഭയിൽ സമർപ്പിച്ച കരട് പ്രമേയം അമേരിക്ക വീറ്റോ ചെയ്തത് ദുഃഖകരമെന്ന് കുവൈത്ത്. വെടിനിർത്തൽ ആവശ്യപ്പെട്ട് യു.എൻ രക്ഷാസമിതിയിൽ അറബ് രാജ്യങ്ങൾക്ക് വേണ്ടി അൽജീരിയ സമർപ്പിച്ച പ്രമേയത്തിനെതിരെയാണ് അമേരിക്ക വീറ്റോ പ്രയോഗിച്ചത്. ഗസ്സയിൽ അടിയന്തര സമ്പൂർണ വെടിനിർത്തലിന് കുവൈത്ത് പിന്തുണ നൽകുമെന്ന് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
കരട് പ്രമേയം അംഗീകരിക്കുന്നതിൽ യു.എൻ രക്ഷാസമിതിയുടെ പരാജയം ഖേദകരമാണ്. അന്താരാഷ്ട്ര സുരക്ഷയും സമാധാനവും സംരക്ഷിക്കുന്നതിനുള്ള അടിസ്ഥാന കടമകൾ യു.എൻ രക്ഷ സമിതിക്ക് ചെയ്യാൻ കഴിയുമെന്ന് ഉറപ്പാക്കാൻ അതിവേഗ നീക്കം ആവശ്യമാണെന്നും ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.