കുവൈത്ത് സിറ്റി: ഗസ്സക്കെതിരായ ഇസ്രായേൽ ആക്രമണം അവസാനിപ്പിക്കാൻ യു.എസ് പ്രസിഡന്റ് ജോ ബൈഡൻ അവതരിപ്പിച്ച നിർദേശത്തിന് കുവൈത്തിന്റെ അഭിനന്ദനം. ഈ സാഹചര്യത്തിൽ ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥ ശ്രമങ്ങളിൽ കുവൈത്തിന് ആത്മവിശ്വാസമുണ്ടെന്നും വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി.
ഉടനടി വെടിനിർത്തൽ, ഇസ്രായേൽ അധിനിവേശ സേനയുടെ പൂർണമായ പിൻവലിക്കൽ, ഗസ്സയിലെ ഫലസ്തീൻ ജനതക്ക് അടിയന്തര മാനുഷിക സഹായം നൽകൽ, കുടിയിറക്കപ്പെട്ട ഫലസ്തീനികളെ അവരുടെ വീടുകളിലേക്ക് മടങ്ങാൻ പ്രാപ്തരാക്കുക എന്നിവ ലക്ഷ്യമിട്ടുള്ള എല്ലാ ശ്രമങ്ങൾക്കും കുവൈത്തിന്റെ പിന്തുണ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.