ഡോ. ഖാലിദ് അൽ സെയ്ത്

രോഗികളുടെ അവകാശ സംരക്ഷണത്തിൽ പൂർണശ്രദ്ധ - ആരോഗ്യ മന്ത്രി

കുവൈത്ത് സിറ്റി: രോഗികളുടെ അവകാശങ്ങൾ, ആരോഗ്യ മേഖലയിലെ മറ്റു നിബദ്ധനകൾ എന്നിവ സംബന്ധിച്ച ലോകാരോഗ്യ സംഘടനയുടെ തീരുമാനങ്ങൾ രാജ്യത്ത് പാലിക്കുന്നുണ്ടെന്ന് ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സെയ്ത് വ്യക്തമാക്കി.

'ലോക രോഗിസുരക്ഷ ദിന'ത്തോടനുബന്ധിച്ച് പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് മന്ത്രിയുടെ പരാമർശം. വിവിധ രാജ്യങ്ങളിലെ ആരോഗ്യ സംവിധാനങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട മുൻഗണനകളിലൊന്നാണ് രോഗികളുടെ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. ലോകമെമ്പാടുമുള്ള മരണത്തിന്റെ ഏറ്റവും പ്രധാന കാരണങ്ങളിൽ ചികിത്സാ പിഴവുകൾ 14ാം സ്ഥാനത്താണെന്ന് അദ്ദേഹം ഉണർത്തി.

രാജ്യത്തെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും രോഗികളുടെ ക്ഷേമത്തിൽ ശ്രദ്ധപുലർത്തുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, രോഗികളുടെ സുരക്ഷയുടെ കാര്യത്തിൽ നേട്ടങ്ങൾ കൈവരിച്ചിട്ടും മരുന്ന് സുരക്ഷയുമായി ബന്ധപ്പെട്ട നിരവധി വെല്ലുവിളികൾ ഉണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ഇതിൽ അടിയന്തര നടപടികൾ കൈക്കൊള്ളുന്നതിന് എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.എല്ലാ വർഷവും സെപ്റ്റംബർ 17നാണ് 'ലോക രോഗിസുരക്ഷ ദിനം' ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി കുവൈത്തിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളിലും മന്ത്രാലയം ബോധവത്കരണ കാമ്പയിൻ ആരംഭിച്ചു.

Tags:    
News Summary - Full focus on protection of patients' rights - Health Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.