കുവൈത്ത് സിറ്റി: അഭിപ്രായ സ്വാതന്ത്ര്യം രാജ്യത്തെ നിയമ പരിധിക്കുള്ളിൽനിന്നാകണമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.ഫലസ്തീൻ െഎക്യദാർഢ്യ പ്രകടനങ്ങൾ വ്യാപകമായ പശ്ചാത്തലത്തിലാണ് അധികൃതർ മുന്നറിയിപ്പ് നൽകിയത്. നിയമപരമായും അനുമതി തേടിയ ശേഷവും മാത്രമേ പ്രകടനങ്ങൾ നടത്താൻ പാടുള്ളൂ.
ലൈസൻസില്ലാതെ ഒത്തുകൂടലുകൾ നടത്തുന്നത് നിയമലംഘനമാണ്.ഏതു വിഷയത്തിലായാലും ഇത് അനുവദിക്കില്ല. നിയമവും സുരക്ഷാമാർഗനിർദേശങ്ങളും കർശനമായി പാലിക്കണമെന്ന് രാജ്യത്തെ വിദേശികളോടും സ്വദേശികളോടും ആഭ്യന്തര മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.