കുവൈത്ത് സിറ്റി: യുവാക്കളിൽ ദേശീയബോധം സൃഷ്ടിക്കുന്നതിെൻറ ഭാഗമായി നടപ്പാക്കുന്ന നിർബന്ധിത സൈനിക സേവന പദ്ധതിയുടെ കാലാവധി നാലുമാസമായി ചുരുക്കണമെന്ന് ആവശ്യം. പഠനവും പരിശീലനവും ഉൾപ്പെടെ കാലാവധി ഒരു വർഷമാണിപ്പോൾ. നിരവധി എം.പിമാരാണ് ഈ ആവശ്യവുമായി മുന്നോട്ടുവന്നത്.
മാതാപിതാക്കളുടെ ഏക മകനാണെങ്കിൽ ഒഴിവാക്കിക്കൊടുക്കണമെന്നും പാർലമെൻററി തലത്തിൽ ആവശ്യം ഉയർന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ വിഷയം ചർച്ചചെയ്യാൻ പാർലമെൻറിലെ ആഭ്യന്തര-പ്രതിരോധ സമിതി വ്യാഴാഴ്ച പ്രത്യേക യോഗം ചേരും.
പാർലമെൻറ് അംഗങ്ങൾക്കുപുറമെ, രണ്ടു മന്ത്രാലയങ്ങളിലെയും മുതിർന്ന ഉദ്യോഗസ്ഥരും യോഗത്തിൽ സംബന്ധിക്കും. ഇതിന് മുമ്പും രാജ്യത്ത് ഈ പദ്ധതി നിലവിലുണ്ടായിരുന്നു. അന്ന് നാലുമാസമായിരിന്നു കാലപരിധി. പഠന-പരിശീലനമുൾപ്പെടെ സേവനത്തിന് ഇത്രയും കാലം മതിയാകുമെന്നാണ് എം.പിമാരുടെ വിലയിരുത്തൽ. പദ്ധതിയിൽ ചേരാൻ മുന്നോട്ടുവന്നവരിൽ നല്ലൊരു ശതമാനം രാജ്യത്തെ തന്ത്രപ്രധാനമായ സ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരാണ്. ഒരു വർഷം അതിൽനിന്ന് വിട്ടുനിൽക്കേണ്ടിവരുന്നത് പ്രതിസന്ധികൾ സൃഷ്ടിക്കുമെന്നും ഇവർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.