ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചപ്പോൾ

ഫോക്​ ഭാരവാഹികൾ അംബാസഡറെ സന്ദർശിച്ചു

കുവൈത്ത്​ സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈത്ത് എക്സ്പാറ്റ്‌സ് അസോസിയേഷൻ (ഫോക്​) ഭാരവാഹികൾ ഇന്ത്യൻ സ്ഥാനപതി സിബി ജോർജിനെ സന്ദർശിച്ചു.ജെ.ഇ.ഇ പരീക്ഷ സെൻറർ കുവൈത്തിൽ ആരംഭിക്കുക, ഇന്ത്യക്കാർക്ക്​ നിയമസഹായത്തിനായി ലീഗൽ ക്ലിനിക് ആരംഭിക്കുക, കുവൈത്തിലേക്ക് തിരിച്ചുവരാൻ കഴിയാതെയിരിക്കുന്നവരുടെ വിഷയത്തിൽ ഇടപെടുക, തടവുകാരുടെ കൈമാറ്റം, ഔട്ട് പാസ് ലഭിച്ചിട്ടും രാജ്യം വിടാൻ സാധിക്കാത്തവർക്കായി വീണ്ടും പൊതുമാപ്പ്​ തുടങ്ങിയ ആവശ്യങ്ങൾ അംബാസഡറുടെ ശ്രദ്ധയിൽപെടുത്തി.

കുവൈത്തിലെ ജയിലുകളിൽ കഴിയുന്ന ഇന്ത്യൻ വനിത തടവുകാർക്ക് എംബസി നൽകാറുണ്ടായിരുന്ന ധനസഹായം നിർത്തലാക്കിയതിനെതിരെ ഫോക്ക് നൽകിയ നിവേദനത്തിൽ അടിയന്തരമായി നടപടിയെടുത്തതിന്​ നന്ദി പറഞ്ഞു. എംബസിയിൽ ഏർപ്പെടുത്തിയ ഭരണ പരിഷ്കാരങ്ങളെ അഭിനന്ദിച്ചു. ഫോക്​ പ്രസിഡൻറ്​ ബിജു ആൻറണി, ജനറൽ സെക്രട്ടറി എം.എൻ. സലീം, ട്രഷറർ മഹേഷ് കുമാർ, അഡ്മിൻ സെക്രട്ടറി എം.വി. ശ്രീഷിൻ, മെംബർഷിപ് സെക്രട്ടറി പി. ലിജീഷ്, വനിതവേദി ചെയർപേഴ്സൻ രമ സുധീർ എന്നിവരാണ് സ്ഥാനപതിയെ സന്ദർശിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.