മൂടൽമഞ്ഞ് നീങ്ങി; കുവൈത്ത് വിമാനത്താവളത്തിൽ സർവിസുകൾ പുനരാരംഭിച്ചു

കുവൈത്ത് സിറ്റി: മൂടൽമഞ്ഞ് നീങ്ങിയതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിർത്തിവെച്ച സർവിസുകൾ പുനരാരംഭിച്ചു. ഇന്ന് രാവിലെയുണ്ടായ മഞ്ഞിനെ തുടർന്ന് കുവൈത്തിലേക്കുള്ള ചില വിമാനങ്ങൾ അയൽ രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചു വിടുകയും, പുറപ്പെടാനുള്ള വിമാന സർവിസുകൾ നിർത്തിവെക്കുകയും ചെയ്തിരുന്നു.

കാലാവസ്ഥ മെച്ചപ്പെട്ടതോടെ സർവിസുകൾ പുനരാരംഭിച്ചതായി പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ വ്യക്തമാക്കി. ഇന്ന് പുലർച്ചെ കുവൈത്ത് വിമാനത്താവളത്തിന് ചുറ്റും കനത്ത മൂടൽമഞ്ഞ് നിറഞ്ഞതിനാൽ ദൃശ്യപരത 100 മീറ്ററിൽ താഴെയായി കുറഞ്ഞിരുന്നു. ഇത് വിമാനങ്ങളുടെ സുരക്ഷിതമായ ലാൻഡിങ്ങിനെയും പുറപ്പെടലിനെയും ബാധിച്ചു. നിലവിൽ കുവൈത്ത് വിമാനത്താവളം പ്രവർത്തന സജ്ജമാണ്. വിമാനങ്ങളുടെ വരവും പുറപ്പെടലും പതിവു​പോലെ നടക്കുന്നുണ്ട്. വഴിതിരിച്ചുവിട്ട വിമാനങ്ങളും കുവൈത്തിൽ എത്തിത്തുടങ്ങി.

Tags:    
News Summary - Fog clears; services resume at Kuwait airport

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.