ശ്രീ​രാ​ഗം സു​രേ​ഷ്, മോ​ഹ​ൻ​കു​മാ​ർ, അ​രു​ൺ​കു​മാ​ർ

തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് ഭാ​ര​വാ​ഹി​ക​ൾ

കു​വൈ​ത്ത് സി​റ്റി: തി​രു​വ​ന​ന്ത​പു​രം നോ​ൺ റെ​സി​ഡ​ന്റ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് കു​വൈ​ത്ത് 2026 - 2028 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​സി​ഡ​ന്റ് ശ്രീ​രാ​ഗം സു​രേ​ഷി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗ​ത്തി​ൽ ന​ട​ന്നു. ജ​ന. സെ​ക്ര​ട്ട​റി ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു.

പു​തി​യ ഭാ​ര​വാ​ഹി​ക​ളാ​യി ശ്രീ​രാ​ഗം സു​രേ​ഷ് (പ്ര​സി), മോ​ഹ​ൻ​കു​മാ​ർ (ജ​ന.​സെ​ക്ര),അ​രു​ൺ​കു​മാ​ർ (ട്ര​ഷ), അ​ജി കു​ട്ട​പ്പ​ൻ (വൈ. ​പ്ര​സി), സി​ബി ഇ​മ്മാ​നു​വേ​ൽ (ജോ.​സെ​ക്ര) എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു. എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി ഷെ​ഫീ​ഖ്, മോ​ഹി​ത്ത്, ര​തീ​ഷ്, രാ​ധാ​കൃ​ഷ്ണ​ൻ, റോ​ബ​ർ​ട്ട്, ര​ഞ്ജി​ത്ത് ജോ​ണി, എം.​എ.​നി​സ്സാം, പ്രി​യ രാ​ജ്, സ​രി​ത ഹ​രി​പ്ര​സാ​ദ് എ​ന്നി​വ​രെ തി​ര​ഞ്ഞെ​ടു​ത്തു. അ​ഡ്വൈ​സ​റി ബോ​ർ​ഡ് അം​ഗ​ങ്ങ​ളാ​യി ഡോ.​ശ​ങ്ക​ര​നാ​രാ​യ​ണ​ൻ, കെ ​പി സു​രേ​ഷ്, ഹ​രി ബാ​ല​രാ​മ​പു​രം, ആ​സി​ഫ് മു​ഹ​മ്മ​ദ് എ​ന്നി​വ​രെ യോ​ഗം നി​യോ​ഗി​ച്ചു.

ട്രാ​ക്ക് സാ​ന്ത്വ​ന സ​ഹാ​യ പ​ദ്ധ​തി എ​ന്ന പേ​രി​ൽ അം​ഗ​ങ്ങ​ൾ​ക്ക് വേ​ണ്ടി പു​തി​യ​താ​യി ഒ​രു ക്ഷേ​മ​നി​ധി അ​വ​ത​രി​പ്പി​ച്ചു. മ​ര​ണ​പ്പെ​ടു​ന്ന അം​ഗ​ങ്ങ​ളു​ടെ ആ​ശ്രി​ത​ർ​ക്ക് ന​ൽ​കു​ന്ന ഈ ​സ​ഹാ​യ നി​ധി പ്ര​വാ​സി സ​മൂ​ഹ​ത്തി​നി​ട​യി​ൽ ഒ​രു മാ​തൃ​ക​യാ​ണെ​ന്നും സം​ഘ​ട​ന​യു​ടെ മു​ന്നോ​ട്ടു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ ഐ​ക്യ​വും പ​ര​സ്‌​പ​ര സ​ഹാ​യ​വും, സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം വ​ള​ർ​ത്തു​ക, ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ‌​തൂ​ക്കം ന​ൽ​കു​ക എ​ന്നി​വ ല​ക്ഷ്യം വ​ച്ചു​ള്ള​താ​യി​രി​ക്ക​ണ​മെ​ന്നും പു​തി​യ ഭ​ര​ണ​സ​മി​തി വ്യ​ക്ത​മാ​ക്കി.

Tags:    
News Summary - Thiruvananthapuram Non-Residents Association of Kuwait Office Bearers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.