സാൽമിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ദന്ത, നേത്ര പരിശോധന ക്യാമ്പിൽ ഐഡാക്ക്, ഒപ്റ്റിക് പ്ലസ് പ്രതിനിധികൾക്ക് പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് മെമന്റോ കൈമാറുന്നു
കുവൈത്ത് സിറ്റി: സാൽമിയ അൽ മദ്റസത്തുൽ ഇസ്ലാമിയ പി.ടി.എ കമ്മിറ്റി ആഭിമുഖ്യത്തിൽ വിദ്യാർഥികൾക്ക് സൗജന്യ ദന്ത, നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. കുവൈത്തിലെ ഇന്ത്യൻ ഡെന്റിസ്റ്റ് അലയൻസ്, ഓപ്റ്റിക് പ്ലസ് എന്നിവരുമായി സഹകരിച്ച് ഹവല്ലിയിലെ മദ്റസയിലാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
ഡോ.അഷീൽ, ഡോ. ഷിറാസ്, നിസാർ കെ റഷീദ് എന്നിവർ ക്യാമ്പ് കൺവീനർമാരായി പ്രവർത്തിച്ചു.
പി.ടി.എ കമ്മിറ്റി പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ്, ജനറൽ സെക്രട്ടറി അബ്ദുൽ റഷീദ്, ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയിൽ, മദ്റസ പ്രിൻസിപ്പൽ മുഹമ്മദ് ഷിബിലി, അഡ്മിൻ റിഷ്ദിൻ അമീർ, വി.കെ.ഷിഹാബ്, അബ്ദുൽ റസാഖ്, വി.എം.ഇസ്മായിൽ, കെ.കെ.സത്താർ,മുഹമ്മദ് ഇക്ബാൽ എന്നിവർ നേതൃത്വം നൽകി. ഐഡാക്ക്, ഒപ്റ്റിക് പ്ലസ് പ്രതിനിധികൾക്ക് പി.ടി.എ പ്രസിഡന്റ് ഷംനാദ് ഷാഹുൽ ഹമീദ് മെമന്റോ കൈമാറി. ഹെഡ് ബോയ് അബ്ഷാർ തറയിൽ, ഹെഡ് ഗേൾ ഇസ്മ നജീബ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.