കെ.ഐ.ജി സാൽമിയ ഏരിയ ‘മർഹബൻ യാ റമദാൻ’ പഠന സംഗമത്തിൽ ഡോ. നഹാസ് മാള സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കെ.ഐ.ജി സാൽമിയ ഏരിയ ‘മർഹബൻ യാ റമദാൻ’ പഠന സംഗമം ഇന്ത്യൻ എക്സലൻസ് സ്കൂളിൽ കേന്ദ്ര പ്രസിഡന്റ് അൻവർ സഈദ് ഉദ്ഘാടനം ചെയ്തു.
ശാന്തപുരം അൽജാമിഅ അൽ ഇസ്ലാമിയ ഡെപ്യൂട്ടി റെക്ടർ ഡോ. നഹാസ് മാള മുഖ്യപ്രഭാഷണം നടത്തി. ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിച്ചു ഉദാത്തമായ സംസ്കൃതിയിലേക്ക് പരിവർത്തിപ്പിക്കാൻ റമദാൻ വഴി സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കെ.ഐ.ജി ഏരിയ പ്രസിഡന്റ് മുഹമ്മദ് ഷിബിലി അധ്യക്ഷതവഹിച്ചു.
നബീൽ താജുദ്ദീൻ, അബ്ഷർ അനസ് എന്നിവർ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി കേന്ദ്ര ജനറൽ സെക്രട്ടറി സാബിക് യൂസഫ്, കേന്ദ്ര വൈസ് പ്രസിഡന്റ് പി.ടി.ശരീഫ്, അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ ഭാരവാഹികളായ ഷംനാദ് ശാഹുൽ ഹമീദ്, അബ്ദുൽ റഷീദ്, മനാഫ് മാത്തോട്ടം (ഇന്ത്യൻ ഇസ്ലാഹി സെന്റർ), ഹാരിസ് വള്ളിയോത് (കെ.എം.സി.സി), സത്താർ കുന്നിൽ (ഐ.എം.സി.സി), അനസ് തറയിൽ (ജി.എം. മംഗോ ഹൈപ്പർ), ഫൈസൽ (നജാ ഓട്ടോ പാർട്സ്) എന്നിവർ സംബന്ധിച്ചു. ഏരിയ സെക്രട്ടറി ആസിഫ് ഖാലിദ് സ്വാഗതവും നസീഫ് സജ്ജാദ് സമാപന പ്രസംഗവും പ്രാർഥനയും നടത്തി.
വി.കെ.താജുദ്ദീൻ, അമീർ കാരണത്ത്, നിസാർ കെ റഷീദ്, ഇസ്മായിൽ മാള, റിഷ്ദിൻ അമീർ, ദിൽഷാദ് അബൂബക്കർ, അബ്ദുൽസലാം ഒലക്കോട്, ആസിഫ് പാലക്കൽ എന്നിവർ നേതൃത്വം നൽകി. കുട്ടികൾക്ക് നടത്തിയ മത്സരങ്ങൾക്ക് അസ്ലഹ്, ജഹാൻ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.