കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’ പ​രി​പാ​ടി​യി​ൽ താ​ജു​ദ്ദീ​ൻ മ​ദീ​നി

സം​സാ​രി​ക്കു​ന്നു

കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ’

കു​വൈ​ത്ത് സി​റ്റി: കേ​ര​ള ഇ​സ്‍ലാ​മി​ക് ഗ്രൂ​പ് (കെ.​ഐ.​ജി) ഫ​ഹാ​ഹീ​ൽ ഏ​രി​യ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ 'റ​മ​ദാ​ൻ ഒ​രു ആ​ത്മീ​യ മു​ന്നൊ​രു​ക്കം' എ​ന്ന ത​ല​ക്കെ​ട്ടി​ൽ മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ഫ​ഹാ​ഹീ​ൽ യൂ​നി​റ്റി സെ​ന്റ​റി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ​ണ്ഡി​ത​നും വാ​ഗ്മി​യു​മാ​യ കെ.​ഐ.​ജി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി അം​ഗ​വു​മാ​യ താ​ജു​ദ്ദീ​ൻ മ​ദീ​നി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. പു​ണ്യ​ങ്ങ​ളു​ടെ പൂ​ക്കാ​ല​മാ​യ വി​ശു​ദ്ധ റ​മ​ദാ​നെ വ​ര​വേ​ൽ​ക്കാ​ൻ മാ​ന​സി​ക​മാ​യ ത​യാ​റെ​ടു​പ്പ് ന​ട​ത്ത​ണ​മെ​ന്നും, അ​പ​ര​ന്റെ ദുഃ​ഖ​വും, പ്ര​യാ​സ​ങ്ങ​ളും, ദാ​രി​ദ്ര്യ​വും അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത് കൂ​ടി​യാ​ക​ണം വ്ര​താ​നു​ഷ്ടാ​ന​മെ​ന്നും വി​ശു​ദ്ധ ഖു​ർ​ആ​ന്റെ ആ​ഴ​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​ച്ചെ​ല്ലാ​ൻ ഓ​രോ വി​ശ്വാ​സി​യും മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ ‘മ​ർ​ഹ​ബ​ൻ യാ ​റ​മ​ദാ​ൻ സ​ദ​സ്സ്


കെ.​ഐ.​ജി ഫ​ഹാ​ഹീ​ൽ ഏ​രി​യ പ്ര​സി​ഡ​ന്റ് ഉ​സാ​മ അ​ബ്ദു​ൽ റ​സാ​ഖ് അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു. പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ഫ​വാ​സ് കെ.​വി സ്വാ​ഗ​ത​വും ഏ​രി​യ സെ​ക്ര​ട്ട​റി ഫൈ​സ​ൽ അ​ബ്ദു​ള്ള സ​മാ​പ​ന​വും ന​ട​ത്തി. ആ​ർ.​പി. അ​ബ്ദു​ൽ ഷു​ക്കൂ​ർ ഖു​ർ​ആ​നി​ൽ​നി​ന്ന് അ​വ​ത​രി​പ്പി​ച്ചു.

സി.​കെ.​അ​ഹ​മ്മ​ദ്, കെ.​എ.​അ​ബ്ദു​ൽ​ജ​ലീ​ൽ, സോ​ജ സാ​ബി​ക്, ജ​സ്‌​ന ബാ​സി​ൽ, സി.​റ​മീ​സ്, ശു​ഹൈ​ബ് അ​സീ​സ്, ഐ.​കെ.​ഗ​ഫൂ​ർ, വാ​ജി​ദ് ഹു​സൈ​ൻ, മു​ർ​ഷി​ദ്, സ​ബീ​ന സ​മീ​ർ, സ​ഹ​ല അ​സീ​സ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - KIG Fahahil Area ‘Marhaban Ya Ramadan’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.