പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ സ​മ്മേ​ള​ന​ത്തി​ൽ ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര

മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഉൂ​ദ് അ​സ്സ​ബാ​ഹ് സം​സാ​രി​ക്കു​ന്നു

പ്ര​വാ​സി​ക​ൾ​ക്ക് ഫ്രീ​ലാ​ൻ​സ് ഇ​ഖാ​മ സം​വി​ധാ​നം വ​രു​ന്നു; 800-1,000 ദീ​നാ​ർ വാ​ർ​ഷി​ക ഫീ​സ്

കു​വൈ​ത്ത് സി​റ്റി: വി​ദ​ഗ്ധ​രാ​യ പ്ര​വാ​സി​ക​ൾ സ്വ​ന്ത​മാ​യി ചെ​റു​കി​ട ബി​സി​ന​സു​ക​ൾ ആ​രം​ഭി​ക്കാ​ൻ സ്പോ​ൺ​സ​റു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഫ്രീ​ലാ​ൻ​സ് റെ​സി​ഡ​ൻ​സ് സം​വി​ധാ​നം വ​രു​ന്നു. ഇ​തി​നെ കു​റി​ച്ച ആ​ലോ​ച​ന​ക​ൾ ന​ട​ന്നു​വ​രു​ന്ന​താ​യി ഒ​ന്നാം ഉ​പ​പ്ര​ധാ​ന​മ​ന്ത്രി​യും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ശൈ​ഖ് ഫ​ഹ​ദ് യൂ​സു​ഫ് സു​ഉൂ​ദ് അ​സ്സ​ബാ​ഹ് പ​റ​ഞ്ഞു. പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ സം​ഘ​ടി​പ്പി​ച്ച സ്വ​കാ​ര്യ ബി​സി​ന​സ് ഉ​ട​മ​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പു​തി​യ സം​വി​ധാ​ന​ത്തി​ന് കീ​ഴി​ൽ പ്ര​വാ​സി​ക​ൾ 800 മു​ത​ൽ 1,000 ദീ​നാ​ർ വ​രെ വാ​ർ​ഷി​ക ഫീ​സ് അ​ട​ക്കേ​ണ്ടി​വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.​ജോ​ലി വാ​ഗ്ദാ​നം ചെ​യ്യാ​ത്ത ക​മ്പ​നി​ക​ളി​ൽ​നി​ന്ന് താ​മ​സാ​നു​മ​തി ല​ഭി​ക്കു​ന്ന​തി​ന് പ്ര​വാ​സി​ക​ൾ പ്ര​തി​വ​ർ​ഷം നൂ​റു​ക​ണ​ക്കി​ന് ദീ​നാ​ർ ന​ൽ​കു​ന്ന വി​സ വ്യാ​പാ​ര​ത്തെ ചെ​റു​ക്കു​ക​യാ​ണ് പ്ര​ധാ​ന ല​ക്ഷ്യം. വൈ​കാ​തെ ഈ ​സം​വി​ധാ​നം നി​ല​വി​ൽ വ​രു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

39,000 പ്ര​വാ​സി​ക​ളെ നാ​ടു​ക​ട​ത്തി

തൊ​ഴി​ൽ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ക​ഴി​ഞ്ഞ വ​ർ​ഷം 39,000 പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി​യ​താ​യി ശൈ​ഖ് ഫ​ഹ​ദ് പ​റ​ഞ്ഞു.

നി​യ​മ​പ​ര​മാ​യ സ്പോ​ൺ​സ​ർ​മാ​ർ ഒ​ഴി​കെ​യു​ള്ള തൊ​ഴി​ലു​ട​മ​ക​ൾ​ക്ക് വേ​ണ്ടി ജോ​ലി ചെ​യ്ത​വ​രും ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.​നി​യ​മ ലം​ഘ​ന​ങ്ങ​ൾ​ക്ക് ക​ർ​ശ​ന ശി​ക്ഷ ഉ​റ​പ്പാ​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. നി​യ​മം ലം​ഘി​ച്ച​തി​ന് ഏ​ക​ദേ​ശം 3,000 സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ക​മ്പ​നി​ക​ൾ അ​ട​ച്ചു​പൂ​ട്ടി​യ​താ​യും അ​റി​യി​ച്ചു.

ശ​മ്പ​ളം മു​ട​ക്ക​രു​ത്

പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ളു​ടെ വേ​ത​നം സം​ബ​ന്ധി​ച്ചും മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ൽ​കി. ഏ​ത് സാ​ഹ​ച​ര്യ​ത്തി​ലും ശ​മ്പ​ളം പ്ര​തി​മാ​സം പ​തി​വാ​യി ന​ൽ​ക​ണം. വി​വി​ധ രാ​ജ്യ​ക്കാ​രാ​യ ആ​ളു​ക​ൾ ജോ​ലി​ക്കാ​യി രാ​ജ്യ​ത്തേ​ക്ക് വ​രു​ന്ന​തി​ൽ കു​വൈ​ത്തി​ന് എ​തി​ർ​പ്പി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. 18 വ​യ​സ്സി​ന് താ​ഴെ​യു​ള്ള കു​ട്ടി​ക​ളെ അ​ച്ഛ​നോ അ​മ്മ​യോ വെ​വ്വേ​റെ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​തി​ൽ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് എ​തി​ർ​പ്പി​ല്ല​ന്നും അ​റി​യി​ച്ചു.

അ​തേ​സ​മ​യം, ചെ​റു​കി​ട ബി​സി​ന​സു​ക​ൾ, സ​ർ​ക്കാ​ർ ക​രാ​റു​ക​ൾ അ​ല്ലെ​ങ്കി​ൽ മ​റ്റു​ള്ള​വ എ​ന്നി​ങ്ങ​നെ എ​ല്ലാ ബി​സി​ന​സ് മേ​ഖ​ല​ക​ൾ​ക്കി​ട​യി​ലും റെ​സി​ഡ​ൻ​സി ട്രാ​ൻ​സ്ഫ​ർ ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ പു​നഃ​ക്ര​മീ​ക​രി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് പ​ബ്ലി​ക് അ​തോ​റി​റ്റി ഓ​ഫ് മാ​ൻ​പ​വ​ർ മേ​ധാ​വി റ​ബാ​ബ് അ​ൽ ഒ​സൈ​മി യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - Freelance Iqama system to be introduced for expatriates; Annual fee of 800-1,000 dinars

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.