അഷ്റഫ് പന്താവൂരിന് കുവൈത്ത് അജ്വ കമ്മിറ്റിയുടെ
ഉപഹാരം കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിൽ എത്തിയ അഷ്റഫ് പന്താവൂരിനെ അജ്വ കുവൈത്ത് കമ്മിറ്റി നേതാക്കൾ സന്ദർശിച്ചു സ്നേഹോപഹാരം കൈമാറി. കൂടിക്കാഴ്ച്ചയിൽ അജ്വയുടെ സാമൂഹിക-സേവന പ്രവർത്തനങ്ങൾ, പ്രവാസി സമൂഹവുമായി കൂടുതൽ അടുപ്പം വർധിപ്പിക്കുന്നതിനുള്ള പദ്ധതികൾ, യുവജന പങ്കാളിത്തം ശക്തിപ്പെടുത്തൽ എന്നിവ സംബന്ധിച്ച് ചർച്ച നടന്നു.
വിദ്യാഭ്യാസ, കരുണ്യപ്രവർത്തന, ബോധവത്കരണ മേഖലകളിൽ സംയുക്ത പ്രവർത്തനങ്ങൾക്ക് മുൻഗണന നൽകണമെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. അജ്വയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്ന അഷ്റഫ് പന്താവൂർ, സംഘടനയുടെ മൂല്യാധിഷ്ഠിത സേവനങ്ങൾ പ്രവാസി സമൂഹത്തിൽ നല്ല സ്വാധീനം സൃഷ്ടിക്കുന്നതായി പറഞ്ഞു.
ദീർഘദൃഷ്ടിയുള്ള നേതാവായ അബ്ദുൽ നാസർ മഅ്ദനിയുടെ കീഴിൽ ഒരുമിച്ച് പ്രവർത്തിക്കാൻ കഴിഞ്ഞതിലുള്ള സന്തോഷവും നേതാക്കൾ പരസ്പരം പങ്കുവെച്ചു.
യോഗത്തിൽ അജ്വ ജി.സി.സി സെക്രട്ടറി റഹീം ആരിക്കാടി, ഹുമയൂൺ അറക്കൽ, സലിം താനാളൂർ, സിദ്ദീഖ് പൊന്നാനി, ഫാറൂഖ് മൊയ്ദീൻ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.