ഷർക്കിലെ കെട്ടിടത്തിലുണ്ടായ തീപിടിത്തം
കുവൈത്ത് സിറ്റി: ഷർക്കിൽ നിർമാണത്തിലിരുന്ന കെട്ടിടത്തിന്റെ മേൽക്കൂരയിൽ തീപിടിച്ചു. ശനിയാഴ്ച ഉച്ചകഴിഞ്ഞാണ് അപകടം.
ഹിലാലി, മദീന കേന്ദ്രങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങൾ ഉടൻ സഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾ ആരംഭിച്ചു. സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടരുന്നത് അഗ്നിശമന സേന തടഞ്ഞു.
തീപിടിത്തത്തിൽ പുക ഉയർന്നുപൊങ്ങിയത് ആശങ്ക പരത്തി. എന്നാൽ അപകടത്തിൽ ആർക്കും പരിക്കില്ലന്ന് അഗ്നിശമനസേന അറിയിച്ചു. അപകടത്തിന്റെ കാരണം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.