ഫർവാനിയ സോൺ തർതീൽ ജേതാക്കളായ ടൗൺ സെക്ടർ ട്രോഫിയുമായി
കുവൈത്ത് സിറ്റി: ഫർവാനിയ സോൺ ആറാം എഡിഷൻ തർതീലിൽ ടൗൺ സെക്ടർ ജേതാക്കളായി. ഖൈത്താൻ സെക്ടർ രണ്ടാം സ്ഥാനവും നാദി സെക്ടർ മൂന്നാം സ്ഥാനവും നേടി.
പ്രവാസി യുവാക്കളും വിദ്യാർഥികളും പങ്കെടുത്ത മത്സര പരിപാടിയിൽ സ്വാഗതസംഘം ചെയർമാൻ ഷൗക്കത്തലി അധ്യക്ഷത വഹിച്ചു.
ആർ.എസ്.സി കുവൈത്ത് ചെയർമാൻ ഹാരിസ് പുറത്തീൽ ഉദ്ഘാടനം ചെയ്തു. രിസാല സ്റ്റഡി സർക്കിൾ ഗ്ലോബൽ എക്സിക്യൂട്ടിവ് ഷിഹാബ് വാണിയന്നൂർ വിജയികൾക്ക് ഉപഹാരങ്ങൾ നൽകി. സാജിദ് നരിക്കുനി, സഫ്വാൻ, ഫർഷാദ്, ബാസിത്, ശാനിദ്, നൗഫൽ തുടങ്ങിയവർ സംസാരിച്ചു. സോൺതല വിജയികൾ ഏപ്രിൽ 14ന് നടക്കുന്ന കുവൈത്ത് നാഷനൽ തർതീലിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.