പിടികൂടിയ പ്രതിയും ലഹരി
വസ്തുക്കളും
കുവൈത്ത് സിറ്റി: വൻ തോതിൽ മയക്കുമരുന്നുമായി പ്രവാസി പിടിയിൽ. ആഭ്യന്തര മന്ത്രാലയം നടത്തിയ പരിശോധനയിൽ ഏഷ്യൻ പ്രവാസി പിടിയിലായി. പ്രതിയിൽ നിന്ന് 1.5 മില്യൺ ദീനാർ വിലമതിക്കുന്ന ലഹരിവസ്തുക്കൾ പിടിച്ചെടുത്തു.
കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് നാർക്കോട്ടിക് കൺട്രോളാണ് അൽ റഖയിൽ നിന്ന് പ്രതിയെ പിടികൂടിയത്. പ്രതി ലഹരി വിതരണത്തിനും സംഭരണത്തിനുമായി വാഹനങ്ങൾ വാടകക്കെടുത്തിരുന്നതായും അന്വേഷണത്തിൽ കണ്ടെത്തി. രാജ്യത്തെ ഏറ്റവും വലിയ ലഹരി പിടികൂടലിൽ ഒന്നാണിത്.
മയക്കുമരുന്നിനും ഇടപാടിനുമെതിരെ കർശന നടപടി സ്വീകരിക്കാനുള്ള ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസഫ് സൗദ് അസ്സബാഹിന്റെ നിർദേശപ്രകാരമായിരുന്നു പരിശോധന. മയക്കുമരുന്ന് കടത്തിനെതിരായ പരിശോധന തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.