രാജ്യത്ത് ആത്മഹത്യ പ്രവണത വർധിച്ചതായി കണക്കുകൾ

കുവൈത്ത് സിറ്റി: രാജ്യത്ത് ആത്മഹത്യ പ്രവണത വർധിച്ചതായി കണക്കുകൾ. ഹ്യൂമൻ റൈറ്റ്‌സ് ഓഫിസ് കഴിഞ്ഞ നാല് വർഷമായി നടത്തിയ സർവേയിൽ 406 പേർ ആത്മഹത്യ ചെയ്തതായി കണ്ടെത്തി. 2018 മുതൽ 2021 വരെയുള്ള വർഷങ്ങളിലായാണ് സർവേ നടത്തിയത്. മരിച്ചവരിൽ 52 ശതമാനം കുവൈത്തികളാണ്. 17 കുട്ടികളും ഇതിനിടെ ആത്മഹത്യ ചെയ്തു. പത്ത് കുവൈത്ത് കുട്ടികൾ, രണ്ട് ഇന്ത്യൻ കുട്ടികൾ, രണ്ട് ബദൂയിൻ കുട്ടികൾ, ഒരു ബ്രിട്ടീഷ്, ഒരു യെമൻ കുട്ടി, ഒരു സിറിയൻ കുട്ടി എന്നിങ്ങനെയാണ് ആത്മഹത്യ ചെയ്ത കുട്ടികളുടെ കണക്ക്. കഴിഞ്ഞ വർഷം ആഗസ്റ്റിൽ മരിച്ച് എട്ടുവയസ്സകുള്ള കുവൈത്തി ബാലനാണ് ഇതിൽ ഏറ്റവും ചെറുത്. ആത്മഹത്യശ്രമങ്ങളിൽ 21 വയസ്സിന് താഴെയുള്ളവരിൽ വർധനയുണ്ടായതായും സ്ഥിതിവിവരക്കണക്കുകൾ വെളിപ്പെടുത്തുന്നു. ആത്മഹത്യയുടെ കാരണങ്ങൾ വ്യത്യസ്തമാണ്. രാജ്യത്തെ പൗരന്മാരും താമസക്കാരും മുതിർന്നവരും കുട്ടികളും ആത്മഹത്യ തടയാൻ നടപടികൾ കൈക്കൊള്ളണമെന്ന് പഠനം അഭ്യർഥിച്ചു.

Tags:    
News Summary - Estimates show that the trend of suicide has increased in the country

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.