കുവൈത്ത് സിറ്റി: കേരള ആർട് ലവേഴ്സ് അസോസിയേഷൻ-കല കുവൈത്ത് ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ച് ജി.സി.സി രാജ്യങ്ങളിലെ എഴുത്തുകാർക്കായി എം.ടിയുടെ പേരിൽ സാഹിത്യ പുരസ്കാരം നൽകും. 2022 ജനുവരി മുതൽ 2024 ഡിസംബർ 31 വരെയുള്ള കാലയളവിൽ ആദ്യ പതിപ്പായി മലയാളത്തിൽ പ്രസിദ്ധീകരിച്ച കഥാസമാഹാരങ്ങൾക്കാണ് പുരസ്കാരം.
ചെറുകഥ സമാഹാരത്തിന്റ മൂന്ന് കോപ്പികൾ മാർച്ച് 30ന് മുൻപ് കെ.കെ.സുദർശനൻ, കളത്തിൽ ഹൗസ് അന്ധകാരനഴി പി.ഒ, പട്ടണക്കാട്, ചേർത്തല ആലപ്പുഴ -688531 എന്ന വിലാസത്തിൽ ലഭിക്കും വിധത്തിൽ അയക്കണം. 50,000 രൂപയും ഫലകവുമാണ് പുരസ്കാരമായി ലഭിക്കുക.പുരസ്കാരം ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിയിൽ സമ്മാനിക്കും. വിശദ വിവരങ്ങൾക്ക് -00965 98542121.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.