കുവൈത്ത് സിറ്റി: കുവൈത്തിൽ തെരുവുകൾ നിറയെ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ. പ്രധാന പാതയോരങ്ങളിലും കുവൈത്തി താമസ മേഖലയിലും സ്ഥാനാർഥികളുടെ ചിത്രം പതിച്ച ബോർഡ് നിരന്നുകഴിഞ്ഞു. അഞ്ചടിയുള്ള ചെറിയ ബോർഡുകൾ മുതൽ മൂന്നുനില കെട്ടിടത്തിെൻറ ഒപ്പം ഉയരമുള്ളവ വരെയുണ്ട്.പരസ്യബോർഡുകൾ തയാറാക്കുന്ന കമ്പനികൾക്കും ചെറുകിട സ്ഥാപനങ്ങൾക്ക് ഇത് ചാകരക്കാലമാണ്. കോവിഡ് പ്രതിസന്ധിയിൽ തളർന്നുകിടക്കുന്ന വിപണിക്ക് ആശ്വാസമായി തെരഞ്ഞെടുപ്പ് പ്രചാരണം. വൻകിട ബിസിനസുകാർ കുവൈത്ത് പാർലമെൻറിലേക്ക് മത്സരിക്കുന്നു.
അതുകൊണ്ടുതന്നെ പണം ചെലവഴിക്കലിന് പഞ്ഞമില്ല. അതിനിടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് അനധികൃതമായി പ്രചാരണ ബോർഡുകൾ സ്ഥാപിച്ചാൽ സ്ഥാനാർഥികളിൽനിന്ന് 1000 മുതൽ 3000 ദീനാർ വരെ പിഴ ഇൗടാക്കുമെന്ന് മുനിസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. മുനിസിപ്പാലിറ്റിയിൽനിന്ന് അനുമതി എടുക്കാതെ പരസ്യ ബോർഡുകൾ സ്ഥാപിക്കാൻ പാടില്ല.
ആദ്യഘട്ട പരിശോധനയിൽ നിയമലംഘനം കണ്ടെത്തിയതുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾക്ക് മുന്നറിയിപ്പ് നൽകി. നിയമലംഘനം ആവർത്തിച്ചാൽ പിഴ ഇൗടാക്കും. അനധികൃത തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾ നീക്കാൻ അഞ്ചു പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
അഞ്ചു മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ്. ഒാരോ മണ്ഡലത്തിൽനിന്നും പത്തുപേരെ പാർലമെൻറിലേക്ക് തെരഞ്ഞെടുക്കുന്നതാണ് കുവൈത്തിലെ തെരഞ്ഞെടുപ്പ് രീതി. ഒാരോ മണ്ഡലത്തിലും ഒരു സംഘം എന്ന നിലയിൽ അഞ്ചു സംഘങ്ങളാണ് ഫീൽഡ് പരിശോധന നടത്തുന്നത്. നിരവധി അനധികൃത ബോർഡുകൾ പരിശോധന സംഘം ഇതിനകം നീക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.