കുവൈത്ത് സിറ്റി: കുവൈത്തിൽ അനുഭവപ്പെട്ടിരുന്ന മുട്ടക്ഷാമത്തിന് വാണിജ്യ മന്ത്രാലയത്തിെൻറ ഇടപെടലിനെ തുടർന്ന് പരിഹാരമായി. ഇറക്കുമതി വർധിപ്പിച്ചാണ് ക്ഷാമം തീർക്കുകയും വില പിടിച്ചുനിർത്തുകയും ചെയ്തത്.
പക്ഷിപ്പനി മുട്ട ഉൽപാദനത്തിൽ വൻ കുറവ് വരുത്തിയതാണ് നേരേത്ത ക്ഷാമത്തിന് വഴിവെച്ചത്. പക്ഷിപ്പനിയെ തുടർന്ന് കോഴികളെ കൂട്ടത്തോടെ കൊന്നൊടുക്കിയത് മൂലം ഏതാനും ഫാമുകളുടെ പ്രവർത്തനം നിർത്തിവെച്ചിരുന്നു. തുടർന്ന് പ്രതിദിനം 27 ലക്ഷം മുട്ട ഉൽപാദിപ്പിച്ചിരുന്ന സ്ഥാനത്ത് ഏഴ് ലക്ഷമായി ചുരുങ്ങി. കുവൈത്തിൽ പ്രതിദിന മുട്ട ഉപയോഗം 21.6 ലക്ഷമാണ്. കുവൈത്തിലെ ഉൽപാദനം പഴയനിലയിൽ ആകാൻ ആറുമാസം വരെ സമയമെടുക്കും.
റമദാനിലെ വർധിച്ച ആവശ്യം കണക്കിലെടുത്ത് ആളുകൾ കൂടുതൽ വാങ്ങി സൂക്ഷിക്കുന്നതായും റിപ്പോർട്ടുണ്ട്.അതിെൻറ ആവശ്യമില്ലെന്നും ആവശ്യത്തിന് സ്റ്റോക്ക് എത്തിയിട്ടുണ്ടെന്നും ഇനിയും ഇറക്കുമതി തുടരുമെന്നും അധികൃതർ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.