ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷത്തിൽ അംഗങ്ങൾ
ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ് ഓണാഘോഷം
കുവൈത്ത് സിറ്റി: ഭവൻസ് കുവൈത്ത് മലയാളം ടോസ്റ്റ്‌മാസ്റ്റേഴ്‌സ് ക്ലബ്ബ് ഓണാഘോഷം സംഘടിപ്പിച്ചു. ഫർവാനിയ ഷെഫ് നൗഷാദ് സിഗ്നേച്ചർ റെസ്റ്റോറന്റിൽ നടന്ന ആഘോഷത്തിന് പ്രവർത്തകസമിതി അംഗങ്ങൾ തുടക്കം കുറിച്ചു. എൻ.എസ്. സുനിൽ നേതൃത്വം നൽകി. സുവി അജിത് സ്വാഗതം പറഞ്ഞു. ആശംസിച്ചു. ക്ലബ് പ്രസിഡന്റ് ഷിബാ പ്രമുഖ് ഓണസന്ദേശം നൽകി.
പ്രമുഖ് ബോസ്, ബിജോ പി. ബാബു എന്നിവർ ആശംസകൾ നേർന്നു. അബ്ദുൽ അസീസും മധുവും ആലപിച്ച ഗാനങ്ങൾ ആഘോഷത്തിന് മാറ്റുകൂട്ടി. കലാപരിപാടികൾക്ക് ജിനു അബ്രഹാം, സുവി അജിത് എന്നിവർ നേതൃത്വം നൽകി. ഓണസദ്യയും ഒരുക്കിയിരുന്നു. അന്താരാഷ്ട്ര ടോസ്റ്റ്‌മാസ്റ്റേഴ്‌സ് മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു. സുനിൽ എൻ.എസ്. സമ്മാനദാനത്തിന് നേതൃത്വം നൽകി. സി.എച്ച്. ഷബീർ അവതാരകനായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.