Posted On
date_range Updated On
date_range അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മസാജ് കേന്ദ്രം: കുവൈത്തില്‍ അഞ്ചു പ്രവാസികൾ അറസ്റ്റിൽ
കുവൈത്ത് സിറ്റി: അപ്പാർട്ട്മെന്റ് കേന്ദ്രീകരിച്ച് മസാജ് കേന്ദ്രം നടത്തിയ അഞ്ചു ഏഷ്യൻ പ്രവാസികൾ കുവൈത്തില്‍ അറസ്റ്റിൽ. മുബാറക് അൽ കബീർ ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ വിഭാഗമാണ് നടപടി സ്വീകരിച്ചത്. അപ്പാർട്ട്മെന്റിൽ മസാജ് നടത്തിപ്പിന് ഉപയോഗിച്ച ഉപകരണങ്ങളും സാധനങ്ങളും കണ്ടെത്തി.
സോഷ്യൽ മീഡിയ വഴി പരസ്യം നൽകി, ഓരോ ഇടപാടിനും 10 മുതൽ 30 ദീനാർ വരെ ഈടാക്കിയിരുന്നു. അറസ്റ്റിലായ പ്രതികളെ നാടുകടത്തും. ഇതിനായി ഇവരെ അഡ്മിനിസ്ട്രേറ്റീവ് ഡിപ്പോർട്ടേഷൻ വിഭാഗത്തിന് കൈമാറി. പ്രതികൾക്ക് കുവൈത്തിൽ പ്രവേശന വിലക്ക് ഏർപ്പെടുത്തുമെന്നും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.