കെ.ഐ.ജി റിഗ്ഗായ് ഏരിയ 'വെളിച്ചമാണ് തിരുദൂതർ'
കാമ്പയിനിൽ കെ.എം. ജവാദ് സംസാരിക്കുന്നു
‘മുഹമ്മദ് നബി കാരുണ്യത്തിന്റെ പ്രവാചകൻ’
കുവൈത്ത് സിറ്റി: 'വെളിച്ചമാണ് തിരുദൂതർ' കാമ്പയിന്റെ ഭാഗമായി കെ.ഐ.ജി റിഗ്ഗായ് ഏരിയ പൊതുസമ്മേളനം സംഘടിപ്പിച്ചു. ഹുബ്ബൂറസൂൽ എന്ന വിഷയത്തെ ആസ്പദമാക്കി കെ.എം. ജവാദ് പ്രഭാഷണം നടത്തി.
പ്രവാചകനെ പിൻപറ്റിക്കൊണ്ടാണ് വിശ്വാസികൾ പ്രവാചക സ്നേഹം പ്രകടിപ്പിക്കേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. താൻ അനുഭവിച്ച പ്രയാസങ്ങൾക്കെല്ലാം പകരമായി മുഹമ്മദ് നബി ലോകർക്കു മുഴുവൻ കാരുണ്യം തിരിച്ചു നൽകി. ഏറ്റവും ഉന്നത സ്വഭാവത്തിനുടമയായിരുന്നു പ്രവാചകനെന്നും ജവാദ് പറഞ്ഞു.
റാഫി ഖിറാഅത്ത് നടത്തി. ഏരിയ പ്രസിഡന്റ് എൻ.പി. അബ്ദുൽ റസാഖ് അധ്യക്ഷത വഹിച്ചു. യാസിർ കരിങ്കല്ലത്താണി, ഇബ്രാഹിം അപ്പേലി എന്നിവർ ക്വിസ് പ്രോഗ്രാം നയിച്ചു. ഏരിയാ സെക്രട്ടറി അജ്മൽ കറുത്തേടത്ത് സ്വാഗതവും എം.എ. ഖലീൽ സമാപന പ്രസംഗവും നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.