യൂത്ത് ഇന്ത്യ നീന്തൽ മത്സരം ജേതാക്കൾക്ക് ട്രോഫി കൈമാറുന്നു
യൂത്ത് ഇന്ത്യ നീന്തൽ മത്സരം ജേതാക്കൾക്ക് ട്രോഫി കൈമാറുന്നു
കുവൈത്ത് സിറ്റി: യൂത്ത് ഇന്ത്യ കുവൈത്ത് സംഘടിപ്പിച്ച നീന്തൽ മത്സരത്തിൽ ഫഹാഹീൽ സോൺ വിജയികളായി. സാൽമിയ സോൺ റണ്ണേഴ്‌സ് അപ്പ് നേടി. റൗദ-ജംഇയ്യത്തുൽ ഇസ്‌ലാഹിൽ നടന്ന മത്സരത്തിൽ കുവൈത്ത് നാഷണൽ ക്രിക്കറ്റ് ടീം പ്ലെയർ ഷിറാസ് ഖാൻ ഉദ്ഘാടനം ചെയ്തു. യൂത്ത് ഇന്ത്യ പ്രസിഡന്റ് സിജിൽ ഖാൻ അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി പ്രസിഡന്റ് അൻവർ സഈദ്, ശിഫാ അൽ ജസീറ ഓപ്പറേഷൻസ് ഹെഡ് അസീം സേട്ട് സുലൈമാൻ സേട്ട്, മാർക്കറ്റിങ് ഹെഡ് മുഹമ്മദ് അസ്‌ലം, നെല്ലോൻ ഡിവിഷൻ മാനേജർ ഷഫീക് എന്നിവർ ആശംസ നേർന്നു. യൂത്ത് ഇന്ത്യ സ്പോർട്സ് കൺവീനർ ഷംസീർ സി.കെ സ്വാഗതം പറഞ്ഞു. റഫീഖ് ബാബു മത്സരങ്ങൾ നിയന്ത്രിച്ചു.
25 മീറ്റർ യൂത്ത് ഫ്രീസ്റ്റൈൽ മത്സരത്തിൽ അബ്ബാസിയ സോണിലെ അനൂപ് ചാമ്പ്യനായി. 25 മീറ്റർ വെറ്ററൻസ് ഫ്രീസ്റ്റൈൽ മത്സരത്തിൽ ഫഹാഹീൽ സോണിലെ സൽമാൻ ചാമ്പ്യനായി. 25 മീറ്റർ ഫ്രീസ്റ്റൈൽ റിലേ മത്സരത്തിൽ ഫഹാഹീൽ സോൺ ഒന്നാമതായും സാൽമിയ സോൺ രണ്ടാമതായും എത്തി. വാട്ടർ പോളോ മത്സരത്തിൽ സാൽമിയ സോൺ ജേതാക്കളായി. ഫർവാനിയ, അബ്ബാസിയ, ഫഹാഹീൽ, സാൽമിയ സോണുകളിലെ ഇരുന്നൂറോളം പേർ മത്സരത്തിൽ പങ്കെടുത്തു.
കെ.ഐ.ജി ജനറൽ സെക്രട്ടറി സാബിഖ് ,സി.കെ. നജീബ്, യൂത്ത് ഇന്ത്യ വൈസ് വൈസ് പ്രസിഡന്റ് റമീസ് എന്നിവർ ചേർന്ന് വിജയികൾക്കുള്ള ട്രോഫി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.